Loading ...

Home Kerala

'എ​ങ്ങും നി​ര്‍ത്തും വ​ണ്ടി' കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍വി​സ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശ്ശാ​ല കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ നി​ന്നും 'എ​ങ്ങും നി​ര്‍ത്തും വ​ണ്ടി' സ​ര്‍വി​സ് ആ​രം​ഭി​ച്ചു. ഫ്ലാ​ഗ് ഓ​ഫ് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്​​ടാ​നു​സ​ര​ണം ഏ​ത് സ്​​റ്റോ​പ്പി​ലും വാ​ഹ​നം നി​ര്‍ത്തു​മെ​ന്ന​താ​ണ് സ​ര്‍വി​സി​െന്‍റ പ്ര​ത്യേ​ക​ത.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു ബ​സു​ക​ളാ​ണ് സ​ര്‍വി​സ് ന​ട​ത്തു​ക. പാ​റ​ശ്ശാ​ല- എ​ന്‍എ​ച്ച്‌ -തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും, പാ​റ​ശ്ശാ​ല- വെ​ള​ള​റ​ട റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും, പാ​റ​ശ്ശാ​ല - പൂ​വാ​ര്‍ - വി​ഴി​ഞ്ഞം -തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ഒ​രു ബ​സും സ​ര്‍വി​സ് ന​ട​ത്തും. പാ​റ​ശ്ശാ​ല പോ​സ്​​റ്റ്​ ഓ​ഫി​സ് ജ​ങ്​​ഷ​നി​ല്‍ ന​ട​ന്ന ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​കെ. ബെ​ന്‍ഡാ​ര്‍വി​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ എ​സ്. സു​രേ​ഷ്, ക​ണ്‍ട്രോ​ളി​ങ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എ​സ്. ജി​നു​കു​മാ​ര്‍, എ​സ്. വി​നോ​ദ്, പാ​റ​ശ്ശാ​ല അ​സി​സ്​​റ്റ​ന്‍​റ്​ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ടി.​ആ​ര്‍. ജോ​യ്‌​മോ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related News