Loading ...

Home health

മൂന്നു 'C 'കള്‍ ഒഴിവാക്കിയാല്‍ കൊവിഡിന്റെ തീവ്രത കുറയ്ക്കാം

വാക്‌സിന്‍ കണ്ടുപിടിക്കും വരെ അടച്ചുപൂട്ടുക, ലോക്ക്ഡൗണ്‍ ആകുക എന്നത് പ്രയോഗികമല്ല. പകരം അസുഖത്തെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് അറിയേണ്ടത്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം ഇപ്പോഴും പറയുന്ന കാര്യമാണ്. മാസ്‌ക് ധരിച്ചിട്ടും രോഗം വന്നാല്‍ തന്നെ രോഗത്തിന്റെ തീവ്രത കുറഞ്ഞു കാണുന്നുണ്ട്. അതിനാല്‍ മാസ്‌കിനെ നിസ്സാരമായി കാണരുത്. മൂന്നു 'C' കള്‍ ഒഴിവാക്കിയാല്‍ കോവിഡിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം

ആ മൂന്നു 'C 'കള്‍ ഇതാണ്
1.CLOSED AND CONFINED PLACES
2.CROWDED PLACES
3.CLOSE CONTACT SETTING

1.CLOSED AND CONFINED PLACES
ഇടുങ്ങിയ ,വെന്റിലേഷന്‍ ഇല്ലാത്ത,ശുദ്ധവായു കയറാത്ത മുറികളില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക . ഓഫീസുകള്‍,കടകള്‍ ഒക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാവും .കൂടുതലായും എ സി മുറികള്‍ക്ക് വേണ്ടി വെന്റിലേഷനുകള്‍ അടച്ചിരിക്കും .ജോലി ചെയ്യേണ്ടത് കൊണ്ട് ആളുകള്‍ അവിടേക്കു വരുന്നത് ,കാണുന്നത് പരമാവധിഒഴിവാക്കുക.മീറ്റിങ്ങുകള്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കല്‍ വഴി പകുതിയോളം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

2. CROWDED PLACES
ആഘോഷങ്ങള്‍ ,കൂട്ടമായുള്ള കച്ചവടങ്ങള്‍ (ചന്തകള്‍ ) ,സമരം,പ്രക്ഷോഭങ്ങള്‍ എന്നിവ ഈ ഗണത്തില്‍ വരുന്നവയാണ് .പരിചയമില്ലാത്ത ആള്‍ക്കൂട്ടത്തിലേക്കു ഇറങ്ങി ചെല്ലുന്നതോടെ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാം . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ എല്ലാ കാര്യങ്ങളും സംഘടിപ്പിക്കാവു.

3.CLOSE CONTACT
ഓഫീസുകളില്‍ ആണ് കൂടുതലായും ഈ അവസ്ഥ കാണപ്പെടുന്നത് ,ജോലി ചെയ്യുമ്ബോള്‍ സാമൂഹിക അകലം പാലിച്ചു അകന്നു നില്‍ക്കും എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള ഒരുമിക്കല്‍ ,ഒഴിവു സമയങ്ങള്‍ എന്നിവയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് മറന്നുള്ള ഒരുമിക്കലുകളും കൂട്ടംചേരലുകളും ഉണ്ടാകുന്നു .ഇതൊഴിവാക്കിയാല്‍ വലിയൊരു രോഗ വ്യാപനം തടയാനാകും
ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുക;സാമൂഹിക അകലം പാലിക്കുക :മാസ്‌ക് ധരിക്കുക



Related News