Loading ...

Home International

ഇസ്രായേല്‍ ബന്ധത്തില്‍ എതിര്‍പ്പ്​; അറബ്​ ലീഗ്​ അധ്യക്ഷപദവി വേണ്ടെന്നു​വെച്ച്‌​ പാലസ്​തീന്‍

റാമല്ല: ഇസ്രായേലുമായി അറബ്​രാഷ്​ട്രങ്ങള്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പ്രതിഷേധിച്ച്‌​ അറബ്​രാജ്യ കൂട്ടായ്​മയായ അറബ്​ ലീഗിന്റെ  അധ്യക്ഷപദം ഫലസ്​തീന്‍ വേണ്ടെന്നുവെച്ചു. അടുത്ത ആറു​ മാസത്തേക്ക്​ ഫലസ്​തീന്​ അര്‍ഹതപ്പെട്ട അറബ്​ലീഗ്​ ചെയര്‍മാന്‍സ്ഥാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രി റിയാദ്​ അല്‍ മാലിക്കിയാണ്​ ​പ്രഖ്യാപിച്ചത്​. ഇക്കാര്യം അറബ്​ലീഗ്​ സെക്രട്ടറി ജനറല്‍ അഹമ്മദ്​ അബുല്‍ ഗെയ്​തിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ അധിനിവേശപ്രദേശങ്ങളടക്കം ഉള്‍പ്പെടുത്തി സ്വതന്ത്രരാജ്യത്തിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നതാണ്​ അറബ്​ രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ കഴിഞ്ഞയാഴ്​ച വാഷിങ്​ടണില്‍ ഒപ്പുവെച്ച കരാറെന്ന്​ ഫലസ്​തീനികള്‍ കരുതുന്നു. യു.à´Ž.ഇയും ബഹ്​റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതിനെ അപലപിക്കാന്‍ അറബ്​ ലീഗില്‍ ഫലസ്​തീന്‍ ​ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം, യു.à´Ž.ഇയുടെയും ഫലസ്​തീനിന്റെയും പേരെടുത്ത്​ പറയാതെയാണ്​ അധ്യക്ഷപദവി നിരസിക്കുന്ന തീരുമാനം വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്​. ഇസ്രായേലുമായി അറബ്​രാജ്യങ്ങള്‍ സാധാരണ ബന്ധം സ്ഥാപിക്കുമ്പോൾ  അറബ്​ലീഗ്​ ചെയര്‍മാന്‍ പദവി ബഹുമാനമായി കാണാനാകില്ലെന്നും മാലികി പറഞ്ഞു. അതിനിടെ വെസ്​റ്റ്​ബാങ്ക്​ കേന്ദ്രമായ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസിന്റെ ഫത്താഹും ഗസ്സ കേ​ന്ദ്രമായ ഹമാസും തമ്മില്‍ തുര്‍ക്കിയില്‍ ഒത്തുതീര്‍പ്പ്​ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്​.




Related News