Loading ...

Home Kerala

ഗിഫ്റ്റ് സിറ്റി;പരിസ്ഥിതി പ്രവർത്തകർ പദ്ധതി പ്രദേശം സന്ദർശിച്ചു

അയ്യമ്പുഴ:ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരായ  പ്രതിഷേധം പുകയുമ്പോൾ, അയ്യമ്പുഴയിലെ നിർദിഷ്ട പദ്ധതി പ്രദേശം  പരിസ്ഥിതി പ്രവർത്തകരായ                    സി. ആർ നീലകണ്ഠൻ, അഡ്വ.ജയശങ്കർ, ബെന്നി ജോസഫ്, ജെയ്സൺ പാനികുളങ്ങര എന്നിവർ സന്ദർശിച്ചു.അമലാപുരം മുതൽ ഉപ്പുകല്ല് വരെയുള്ള പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തി വിവരശേഖരണം നടത്തി.  കുടിയിറക്കൽ ഭീഷണിയിൽ കഴിയുന്ന പ്രദേശവാസികളും, സമരസമിതി നേതാക്കളും  തങ്ങളുടെ ആശങ്കകൾ പരിസ്ഥിതി പ്രവർത്തകരുമായി  പങ്കുവെച്ചു. ഗാഡ്‌ഗിൽ റിപ്പോർട്ട് പ്രകാരം നിർമാണപ്രവർത്തനങ്ങൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഭൂമി, വ്യവസായ ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കേണ്ടിവരുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും, കുന്നുകളും, മണ്ണും, ജലസ്രോതസ്സുകളും നശിപ്പിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾ പ്രദേശത്തെ ആവാസവ്യവസ്ഥയും കാർഷികമേഖലയും തകർക്കുമെന്ന  ജനങ്ങളുടെ ആശങ്കയിൽ കഴമ്പുണ്ടെന്നും പരിസ്ഥിതി പ്രവർത്തക സമിതി വിലയിരുത്തി,സമര സമിതിക്ക് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.  തുടർന്ന് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രദേശവാസികൾ ചേർന്ന് നിർമ്മിച്ച കൊല്ലക്കോട് ഏരിയ സായാഹ്ന സമരപ്പന്തൽ ഉദ്ഘാടനം ചെയ്തു . സി. ആർ നീലകണ്ഠൻ,അഡ്വ.ജയശങ്കർ,ജനപക്ഷം ബെന്നി ജോസഫ്, ജെയ്സൺ പാനികുളങ്ങര,നിർമൽ ജ്യോതി കോളേജ് പ്രൻസിപ്പൽ വിൽ‌സൺ à´Žà´‚.ബി, സമരസമിതി കൺവീനർ ബിജോയി ചെറിയാൻ, ഹൈകോടതി അഡ്വക്കേറ്റ് സിമി ജോജി തുടങ്ങിയവർ സംസാരിച്ചു.  പരിസ്ഥിതി പ്രവർത്തകർ എത്തുന്നതറിഞ്ഞ് പദ്ധതി വിരുദ്ധ പോസ്റ്ററുകളും, ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ട്  നിരവധി പേരാണ് പ്രദേശത്ത്‌  തടിച്ചുകൂടിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള  ഗിഫ്റ്റ് സിറ്റി പദ്ധതി ജനവാസകേന്ദ്രമായ  അയ്യമ്പുഴയിൽ നിന്നും ഒഴിവാക്കി കിട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related News