Loading ...

Home Kerala

കെഎസ്‌ആര്‍ടിസിയുടെ ആദ്യ ഫുഡ് ട്രക്ക് തയ്യാര്‍, മില്‍മ സ്റ്റാളുകളാവുന്നു

തിരുവനന്തപുരം: മില്‍മയുടെ സ്റ്റാളുകള്‍ കെഎസ്‌ആര്‍ടിസി ബസില്‍. കെഎസ്‌ആര്‍ടിസി പുതുതായി ആവിഷ്‌കരിക്കുന്ന ഫുഡ് ട്രക്കാണ് മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്റ്റാളാവുന്നത്. ഫുഡ് ട്രക്കുകളാക്കി ആദ്യ ഘട്ടത്തില്‍ 10 ബസുകളാണ് മില്‍മക്ക് നല്‍കുന്നത്. കാലപ്പഴക്കം മൂലം പൊളിക്കാന്‍ നല്‍കാനായി മാറ്റിയിട്ട ബസുകളാണ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത്. ആദ്യ ഫുഡ് ട്രക്ക് ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. പഴയ ബസുകള്‍ പൊളിക്കാന്‍ നല്‍കുന്നതില്‍ നിന്ന് ഒന്നര ലക്ഷം രൂപയായിരിക്കും കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുക. എന്നാല്‍ ഫുഡ് ട്രക്കുകളാക്കാന്‍ ബസ് നല്‍കുമ്ബോള്‍ പ്രതിമാസം ഒരു ബസിന് 20,000 രൂപ വാടക ലഭിക്കും. ഇങ്ങനെ 100 ബസുകള്‍ ഫുഡ് ട്രക്കുകളാക്കി മാറ്റുകയാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നത്. മില്‍മക്ക് പുറമെ, ഹോര്‍ട്ടി കോര്‍പും, കുടുംബശ്രീയും ഫീഷറീസും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കായി സമീപിച്ചിട്ടുണ്ട്.

Related News