Loading ...

Home International

ഗർഭഛിദ്രാനുകൂലികൾക്കു പണം വിലക്കി ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ക​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ​​​ണം ന​​​ൽ​​​കി​​​ല്ല. ഇ​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഒ​​​പ്പു​​​വ​​​ച്ചു. 

പ്ര​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ ട്രം​​​പ് ഇ​​​തു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​ണ്. 1984-ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ണ​​ൾ​​​ഡ് റെ​​​യ്ഗ​​​നാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു വ്യ​​​വ​​​സ്ഥ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ബി​​​ൽ ക്ലി​​​ന്‍റ​​​ൺ അ​​​തു മാ​​​റ്റി. 2001-ൽ ​​​ജോ​​​ർ​​​ജ് ബു​​​ഷ് പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​ബാ​​​മ 2009-ൽ ​​​ഈ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഏ​​​റെ വി​​​മ​​​ർ​​​ശ​​​നം വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു ഒ​​​ബാ​​​മ​​​യു​​​ടേ​​​ത്.

താ​​​ൻ ജീ​​​വ​​​നു​​​വേ​​​ണ്ടി​​​യാ​​​ണു നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​തെ​​​ന്നു തു​​​റ​​​ന്നു​​​പ​​​റ​​​യു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റി നാ​​​ലാം​​​ദി​​​വ​​​സം വാ​​​ക്കു പാ​​​ലി​​​ച്ചു.വി​​​ദേ​​​ശ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള യു​​​എ​​​സ് ഏ​​​ജ​​​ൻ​​​സി(​​​യു​​​എ​​​സ്എ​​​യി​​​ഡ്)​​​യി​​​ൽ​​​നി​​​ന്നു പ​​​ണം പ​​​റ്റു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും à´ˆ ​​​ഉ​​​ത്ത​​​ര​​​വ് തി​​​രി​​​ച്ച​​​ടി​​​യാ​​​കും. 

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്കു ഗ​​​ർ​​​ഭഛി​​​ദ്ര വി​​​രു​​​ദ്ധ​​​ത​​​യു​​​ള്ള ഒ​​​രു ജ​​​ഡ്ജി​​​യെ നോ​​​മി​​​നേ​​​റ്റു ചെ​​​യ്യു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​തു ന​​​ട​​​ന്നാ​​​ൽ 1973-ലെ ​​​റോ വ​​​ഴ്സ​​​സ് വേ​​​ഡ് കേ​​​സി​​​ലെ ഗ​​​ർ​​​ഭഛി​​​ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന വി​​​ധി റ​​​ദ്ദാ​​​ക്കാ​​​നും വ​​​ഴി​​​തെ​​​ളി​​​യും.

Related News