Loading ...

Home Gulf

കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരെ എംബസി യഥാസമയം ബന്ധപ്പെടും. സാധുവായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാരെ ഉള്‍പ്പെടുത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഡ്രൈവ് നീട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. യാത്രാ രേഖകളില്ലാത്തവരും സാധുവായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരും https://forms.gle/pMf6kBxix4DYhzxz7 എന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ച്‌ നല്‍കണം. അല്ലെങ്കില്‍ പൂരിപ്പിച്ച അപേക്ഷാഫോറം ഷാര്‍ഖ്, ജലീബ് അല്‍ ഷൂയൂഖ്, ഫഹാഹീല്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലോ, എംബസി കോണ്‍സുലാര്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളിലോ സമര്‍പ്പിക്കണം.രജിസ്‌ട്രേഷന്‍ ഡ്രൈവ് സൗജന്യമാണ്. യാത്രാ രേഖകള്‍ വിതരണം ചെയ്യുന്നതിനുള്ള ഫീസ് യഥാസമയം എംബസി കൗണ്ടറില്‍ സ്വീകരിക്കും. നിലവിലുള്ള ഫോണ്‍ നമ്ബര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്നും എംബസി അറിയിച്ചു. 

Related News