Loading ...

Home cinema

കൂ​റു​മാ​റി​യ​വര്‍ക്കെതിരെ അ​വ​ള്‍​ക്കൊ​പ്പം ഹാ​ഷ്‌ ടാ​ഗു​മാ​യി പ്രതിഷേധിച്ച് ​ഡബ്ല്യു​സി​സി

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​മു​ഖ​ര്‍ മൊ​ഴി​മാ​റ്റി​യ​തോ​ടെ മ​ല​യാ​ള സി​ന​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്തെത്തി "അ​വ​ള്‍​ക്കൊ​പ്പം" എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് പ്ര​തി​ഷേ​ധം ഉയര്‍ന്നത്. മാ​ര്‍​ട്ടി​ന്‍ ലൂ​ഥ​ര്‍ കിം​ഗി​ന്‍റെ പ്ര​ശ​സ്ത​മാ​യ ക്വാ​ട്ടാ​ണ് ഇ​ന്ന​ലെ വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ്ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ വന്നത് . ​കൂ​ടാ​തെ

ഡ​ബ്ല്യു​സി​സി അംഗമായ നടി രേ​വ​തി കേ​സി​ല്‍ കൂ​റു​മാ​റി​യ ന​ടി ഭാ​മ​യ്ക്കെ​തി​രേ രൂ​ക്ഷ വിമര്‍ശനമാണ് ഉ​ന്ന​യി​ച്ച​ത്, സി​ദ്ദി​ഖ് മൊ​ഴി മാ​റ്റി​യ​ത് മ​ന​സി​ലാ​ക്കാ​മെ​ന്നും എ​ന്നാ​ല്‍ ഭാ​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ത്ത​ര​ത്തി​ലൊ​രു നീ​ക്കം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും നടി രേ​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.കൂ​ടാ​തെ മറ്റ്‌ അംഗങ്ങള്‍ ആയ റി​മ ക​ല്ലി​ങ്ക​ല്‍, ര​മ്യ ന​മ്ബീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അവരുടെ പ്ര​തി​ഷേ​ധം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി​യും ഇതിനെതിരെ പ്രതികരിച്ചിരുന്നു.കേ​സി​ല്‍ കോ​ട​തി​യി​ല്‍ മൊ​ഴി​മാ​റ്റി​പ്പ​റ​ഞ്ഞ അ​മ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ സം​ഘ​ട​ന​യി​ല്‍​നി​ന്നും രാ​ജി​വ​ച്ച്‌ പോ​ക​ണ​മെ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി പ്ര​തി​ക​രി​ച്ച​ത്.കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ന​ട​ന്‍ തെ​റ്റു​കാ​ര​ന​ല്ലെ​ന്ന് പൂ​ര്‍​ണ​ബോ​ധ്യ​മു​ണ്ടെ​ങ്കി​ല്‍ അ​യാ​ളെ സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ശ​ക്ത​മാ​യ വിമര്‍ശനം നടി റി​മ ക​ല്ലി​ങ്ക​ലും ഉയര്‍ത്തിയിരുന്നു . കൂ​റു​മാ​റി​യ​വ​രെ പേ​രെ​ടു​ത്ത് വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു റി​മ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​വ​സാ​ന സ​മ​യ​ത്ത് ചി​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​ള്‍​ക്കെ​തി​രെ തി​രി​ഞ്ഞ​ത് ക​ടു​ത്ത ദുഃ​ഖ​മു​ണ്ടാ​ക്കു​ന്ന​താ​ണ്.നാ​ലു പേ​ര്‍ അ​വ​രു​ടെ മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞെ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​ത്. കേ​ട്ട​ത് സ​ത്യ​മാ​ണെ​ങ്കി​ല്‍ എ​ന്തൊ​രു നാ​ണ​ക്കേ​ടാ​ണി​തെ​ന്നും റി​മ കു​റി​ച്ചു.


Related News