Loading ...

Home National

മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് പത്ത് മരണം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

മുംബൈ: മഹരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് പത്ത് മരണം. തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് കുട്ടികളടക്കം 20 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് വിവരം. പുലര്‍ച്ചെ 3.40ന് പട്ടേല്‍ കോംമ്ബൗണ്ട് ഏരിയയിലാണ് സംഭവം. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ വിദഗ്ധ പരിശീലനം ലഭിച്ച നായെ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തുന്നുണ്ട്. 20ഒാളം കുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. 40 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. ഈ മാസം മാത്രം മുംബൈയില്‍ നിരവധി കെട്ടിട അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദോഗ്രി ഏരിയയില്‍ എട്ടുനില കെട്ടിടവും സെപ്റ്റംബര്‍ ഒന്നിന് പള്‍ഗാര്‍ അച്ചോളി ഏരിയയില്‍ നാലുനില കെട്ടിടവും തകര്‍ന്നു വീണിരുന്നു.

Related News