Loading ...

Home Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റന്‍റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

കൊച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റന്‍റ് ഗ്രേഡ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തള്ളിയ ക്രൈംബ്രാഞ്ച്, നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ കണ്ടെത്തിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പരീക്ഷ നടത്തിയതും പിന്നീട് നശിപ്പിക്കപ്പെട്ടതുമായ ഒ.എം.ആര്‍ ഷീറ്റ് കണ്ടെത്താത്ത സാഹചര്യത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് പറയാനാവില്ലെന്നാണ് നിയമോപദേശം. കേസ് അടുത്ത മാസം ഒമ്ബതിന് പരിഗണിക്കും.സ​ര്‍​വ​ക​ലാ​ശാ​ല മുന്‍ വൈസ്ചാന്‍സലര്‍ എം.കെ രാമചന്ദ്രന്‍ നായര്‍, മുന്‍ പി.വി.സി ഡോ. ബി. ജയപ്രകാശ്, മുന്‍ രജിസ്ട്രാര്‍ കെ.എ ഹാഷ്മി, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ റഷീദ്, ബി.എസ്. രാജീവ്, എം.പി റസല്‍, കെ.എ ആന്‍ഡ്രൂസ് അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികള്‍.

അ​സി​സ്റ്റന്‍റ് ഗ്രേഡ് പരീക്ഷയിലും നിയമനത്തിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആദ്യ കുറ്റപത്രത്തിലെ ആരോപണം. എഴുത്തു പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ മുകളില്‍ വന്നവര്‍ അഭിമുഖത്തിന് ശേഷം പിന്നില്‍ പോയെന്നും ചില രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും ഭാര്യമാരും നിയമനം നേടി‍യെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി നിര്‍ദേശ പ്രകാരം നടത്തിയ തുടരന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Related News