Loading ...

Home International

40 വര്‍ഷത്തിനു​ ശേഷം യു.എസ്​ അണ്ടര്‍ സെക്രട്ടറി തായ്​വാനില്‍

ബെയ്​ജിങ് ​/ വാഷിങ്​ടണ്‍: ചൈനയും അമേരിക്കയും തമ്മിലെ ബന്ധം കൂടുതല്‍ വഷളാകുന്നു. 40 വര്‍ഷത്തിനു​ ശേഷം യു.എസ്​ ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യമായി തായ്​വാന്‍ സന്ദര്‍ശനത്തിന്​ എത്തിയതാണ്​ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വഷളാക്കുന്നത്​. തായ്​വാന്‍ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശ വാദത്തിനിടെയാണ്​ യു.എസ്​ ഇക്കണോമിക്​ അഫയേഴ്​സ്​ അണ്ടര്‍ സെക്രട്ടറി കേയ്​ത്​ ക്രാച്ച്‌​ തായ്​വാനിലെത്തിയത്​.

ശനിയാഴ്​ച മുന്‍ പ്രസിഡന്‍റ്​ ലീ തെന്‍ഹൂയ്​യുടെ അനുസ്​മരണ ചടങ്ങില്‍ പങ്കെടുക്കും. യു.എസ്​ നടപടിയോടുള്ള പ്രതിഷേധമായി ചൈന ​തായ്​വാന്‍ കടലിടുക്കില്‍ ദ്വിദിന സൈനികാഭ്യാസം ആരംഭിച്ചു. തായ്​വാന്‍ വ്യോമമേഖലയിലൂടെ ചൈനീസ്​ യുദ്ധ വിമാനങ്ങള്‍ പറക്കുകയും ചെയ്​തു. അമേരിക്കന്‍ നടപടി തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും തുടര്‍ച്ചയായി പ്രശ്​നങ്ങളുണ്ടാക്കുകയാണെന്നും ചൈനീസ്​ പ്രതിരോധ മന്ത്രാലയ വക്​താവ്​ റീന്‍ ഗ്വോക്കിയാങ്​ പറഞ്ഞു. തീകൊണ്ട്​ കളിക്കുന്നവര്‍ സ്വയം കത്തിപ്പോകുമെന്നും ​അമേരിക്കയെയും തായ്​വാനെയും ലക്ഷ്യമിട്ട്​ വക്താവ്​ വ്യക്തമാക്കി.അതേസമയം, ചൈനയും അമേരിക്കയും തമ്മിലെ ബന്ധം ഏറ്റവും വഷളായ സാഹചര്യം കണക്കിലെടുത്ത്​ അന്തര്‍ദേശീയ അംഗീകാരം നേടിയെടുക്കാനാണ്​ തായ്​വാ​ന്‍െറ നീക്കമെന്ന്​ അന്താരാഷ്​​ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

Related News