Loading ...

Home Kerala

സംസ്​ഥാനത്ത്​ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക്​ സാധ്യത; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മൂന്ന്​ ദിവസം അതിശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്​ഥ വകുപ്പ്​. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്​ നല്‍കി. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. സെപ്​റ്റംബര്‍ 19ന്​ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. 20ന്​ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലും 21ന്​ ഇടുക്കി, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലുമാണ്​ ഓറഞ്ച്​ അലര്‍ട്ട്​.

സെപ്റ്റംബര്‍ 18ന്​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളിലും സെപ്റ്റംബര്‍ 19ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസര്‍കോട്​ ജില്ലകളിലും യെല്ലോ അലര്‍ട്ട്​ പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 20ന്​ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്​ സെപ്റ്റംബര്‍ 21ന്​ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍,കാസര്‍കോട്​, സെപ്റ്റംബര്‍ 22 ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്​ എന്നീ ജില്ലകളിലുമാണ്​ യെല്ലോ അലര്‍ട്ട്​.

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശിച്ചു.

Related News