Loading ...

Home National

ഇന്ത്യന്‍ സമുദ്രമേഖലയില്‍ ചൈനീസ് കടന്നുകയറ്റം

ന്യൂഡല്‍ഹി: ലഡാക്കില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിക്രമിച്ച്‌ കയറാന്‍ ചൈനീസ് നീക്കം. ഇന്ത്യന്‍ സമുദ്രാര്‍ത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തി.യുവാന്‍ വാങ് ഗവേഷണ കപ്പലാണ് മലാക്ക കടലിടുക്ക് വഴി ഇന്ത്യന്‍ സമുദ്ര മേഖലയില്‍ കഴിഞ്ഞ മാസം പ്രവേശിച്ചത്. കടന്നുകയറ്റം കണ്ടെത്തിയ നാവികസേന മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. നാവികസേന നിരീക്ഷണം ശക്തമാക്കിയതോടെ ചൈനീസ് കപ്പല്‍ പിന്‍വാങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യന്‍ സമുദ്രമേഖലയില്‍ കടന്നുകയറാന്‍ ചൈനീസ് കപ്പലുകള്‍ നിരവധി തവണ ശ്രമം നടത്തിയിട്ടുണ്ട്. 2019 ഡിസംബറില്‍ ചൈനീസ് ഗവേഷണ കപ്പലായ ഷി യാന്‍-ഒന്ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട്ബ്ലെയറില്‍ ഗവേഷണം നടത്തിയിരുന്നു. നാവികസേനയുടെ നിരീക്ഷണ വിമാനമാണ് ചൈനീസ് കപ്പലിന്‍റെ കടന്നുകയറ്റം കണ്ടെത്തിയത്.

ഇന്ത്യന്‍ സമുദ്ര മേഖലയിലും തെക്ക് കിഴക്ക് ഏഷ്യന്‍ മേഖലയിലും നടക്കുന്ന നീക്കങ്ങള്‍ കണ്ടെത്താനുള്ള ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഭരണകൂടം കപ്പലുകളെ ഉപയോഗിക്കാറുണ്ട്.ഇന്ത്യന്‍ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ ഗവേഷണം, പര്യവേക്ഷണം അടക്കമുള്ള കാര്യങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങള്‍ക്ക് നിരോധനമുണ്ട്.

Related News