Loading ...

Home Gulf

മക്കയില്‍ വന്‍ അഗ്നിബാധ

റിയാദ് : à´ªàµà´£àµà´¯à´¨à´—രമായ മക്കയില്‍ വന്‍ തീപ്പിടുത്തം. തീ പടര്‍ന്ന് അമദ് പര്‍വതത്തില്‍ കൂടുതല്‍ മരങ്ങളും കത്തി നശിച്ചു.താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി ഏറെ നേരെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പ്രദേശത്തെ കൃഷി സ്ഥലങ്ങളും കത്തിനശിച്ചു. സ്ഥലത്ത് നിന്ന് മാറണമെന്ന് കാണിച്ച്‌ പ്രദേശവാസികള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി സേനാ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

Related News