Loading ...

Home International

ചെറുപ്പക്കാര്‍ക്കും വ്യാപകമായി കോവിഡ്​; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്​ നിയന്ത്രണങ്ങള്‍ പതുക്കെ നീക്കം ചെയ്​ത്​ തുടങ്ങിയ സാഹചര്യത്തില്‍ വൈറസ്​ ബാധിക്കുന്നവരുടെ ശരാശരി പ്രായം പല രാജ്യങ്ങളിലും താഴേക്ക്​ പോവുന്നതായി ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്​.
'കോവിഡ്​ ബാധിക്കുന്നവരുടെ പ്രായത്തില്‍ വലിയ മാറ്റം സമീപകാലത്തായി കാണപ്പെടുന്നുണ്ട്​. സമൂഹം പതുക്കെ പഴയ ജീവിതത്തിലേക്ക്​ പോവു​േമ്ബാള്‍ പല രാജ്യങ്ങളിലും രോഗം ബാധിച്ച വ്യക്​തിയുടെ ശരാശരി പ്രായം കുറയുകയാണ്​. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്‌.à´’ ആരോഗ്യ വിദഗ്ധ ഡോ. à´®à´°à´¿à´¯ വാന്‍ കെര്‍ഖോവ്​ വ്യക്തമാക്കി. അതേസമയം, 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് അറിയിച്ചു.
ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് സമീപ കാലത്ത്​ അമേരിക്കയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞിരുന്നു. അമിത വണ്ണവും കൂടിയ രക്തസമ്മര്‍ദ്ദവും പ്രമേഹവുള്ള 35 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് രോഗം മൂര്‍ഛിക്കാമെന്നാണ് കണ്ടെത്തിയത്​. ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും യു.എസ്.എയിലെ 419 ആശുപത്രികളില്‍ ഏപ്രില്‍ 1 നും ജൂണ്‍ 30 നും ഇടയില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

Related News