Loading ...

Home Kerala

ഗിഫ്റ്റ് സിറ്റി;അയ്യമ്പുഴയിൽ വൻ പ്രതിഷേധം

അയ്യമ്പുഴ:  ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി ജനവാസ കേന്ദ്രമായ അയ്യമ്പുഴയിൽ നിന്നും ജനങ്ങളെ കുടിയിറക്കികൊണ്ടുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ
അയ്യമ്പുഴയിൽ വൻപ്രതിഷേധം.സ്ഥിതിഗതികൾ വിലയിരുത്താനായി സ്ഥലത്തെത്തിയ എറണാകുളം സബ്‌കളക്ടറിനെയും, റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാർ  പ്രതിഷേധമറിയിച്ചു .ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞു  മഴപോലും വകവയ്ക്കാതെ  ഇരുന്നൂറിലധികം ജനങ്ങളാണ് പ്രദേശത്ത്‌ തടിച്ചുകൂടിയത്‌. പ്രതിഷേധങ്ങളുടെ ഭാഗമായി ജാതി,മത,രാഷ്ട്രീയ ഭേതമന്യേ അഞ്ഞൂറിലധികം  ജനങ്ങൾ ഒന്നിച്ചു ചേർന്ന് കോവിഡ്   à´®à´¾à´¨à´¦à´£àµà´¡à´™àµà´™àµ¾ പാലിച്ചുകൊണ്ട് വൈകുനേരം ആറര മുതൽ ഏഴുമണി വരെ തിരികൾ കത്തിച്ച്  പ്രതിഷേധം രേഖപെടുത്തി. 

ഫെബ്രുവരിയിൽ  ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറയുമ്പോൾ പ്രദേശവാസികൾക്ക് പദ്ധതിയെപ്പറ്റിയും  ഭൂമി ഏറ്റെടുക്കലിനെപ്പറ്റിയും കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.അനധികൃതമായ ഭൂമി ഏറ്റെടുക്കലിനെതിരെ അയ്യമ്പുഴയിൽ  ജനകീയ മുന്നേറ്റ സമിതി രൂപീകരിച്ചിരുന്നു.വികസനത്തിന് എതിരല്ലന്നും  എന്നാൽ ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി വരാൻപോകുന്ന വ്യവസായങ്ങളിൽ വ്യക്തത നൽകാത്തത് വളരെയധികം ആശങ്കകൾക്ക് വഴിവെക്കുന്നതായും പദ്ധതിയെ കുറിച്ച് വ്യക്തത വരുത്താതെ ഭൂമി വിട്ടു നൽകാൻ തയ്യാറല്ലന്നും സമരസമിതി  കൺവീനർമാരായ ബിജോയി  ചെറിയാൻ,ജോസ് ചുള്ളി എന്നിവർ പറഞ്ഞു

Related News