Loading ...

Home Kerala

ടെസ്​റ്റില്ലാതെ സ്ഥാനക്കയറ്റം: കോടതി വിധി കേരള സര്‍വകലാശാല നടപ്പാക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്​​റ്റ​ന്‍​റു​മാ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ടു​മെന്‍റ​ല്‍ ടെ​സ്​​റ്റ്​ പാ​സാ​കാ​തെ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ല്‍ ​പ്ര​മോ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ഹൈ​കോ​ട​തി​വി​ധി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത്​ ന​ട​പ്പാ​ക്കാ​ന്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ്​ തീ​രു​മാ​നം. വി​ധി​ക്കെ​തി​രെ സ​ര്‍​വ​ക​ലാ​ശാ​ല അ​പ്പി​ല്‍ ന​ല്‍​കി​ല്ല.കേ​ര​ള സ​ര്‍​വി​സ് ച​ട്ട​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌​ സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍ പ്രൊ​മോ​ഷ​ന്​ ടെ​സ്​​റ്റ്​ പാ​സാ​ക​ണം എ​ന്നു​ള്ള വ്യ​വ​സ്ഥ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ തു​ട​ര്‍​ന്നു​വ​രി​ക​യാ​ണ്. വി​ധി ന​ട​പ്പാ​ക്കി​യാ​ല്‍ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​തു​വ​രെ ന​ല്‍​കി​യ പ്ര​മോ​ഷ​നു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും. 2008ല്‍ ​കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന വി​വാ​ദ ഒ.​എം.​ആ​ര്‍ പ​രീ​ക്ഷ​യി​ലൂ​ടെ സ​ര്‍​വി​സി​ല്‍ പ്ര​വേ​ശി​ച്ച​വ​രി​ല്‍ ചി​ല​രാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്‌ വി​ധി സ​മ്ബാ​ദി​ച്ച​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ടെ​സ്​​റ്റ്​ പാ​സാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ച്ച ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഈ ​വി​ധി കേ​ര​ള​ത്തി​ലെ ഇ​ത​ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും ബാ​ധ​മാ​ക്കേ​ണ്ടി​വ​രും.

Related News