Loading ...

Home Education

ഐ.ഐ.എം ബാംഗ്ളൂരില്‍ മാനേജ്മെന്‍റ് ഫെലോ പ്രോഗ്രാം പ്രവേശനം

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.à´Žà´‚) ഇക്കൊല്ലം നടത്തുന്ന ഡോക്ടറേറ്റ് ബിരുദത്തിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്‍റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഓണ്‍ലൈനായി www.iimb.ernet.in à´²àµ‚ടെ സമര്‍പ്പിക്കാം. 
ഇനിപ്പറയുന്ന ഒമ്പത് സ്പെഷലൈസേഷനുകളില്‍ ഏതെങ്കിലുമൊന്ന് സ്പെഷലൈസ് ചെയ്ത് പഠിക്കാം. കോര്‍പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പോളിസി ഡിവിഷന്‍ സയന്‍സസ്, ഇക്കണോമിക്സ് സോഷ്യല്‍ സയന്‍സസ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ്, ഓര്‍ഗനൈസേഷനല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഓപറേഷന്‍സ് മാനേജ്മെന്‍റ്, പബ്ളിക് പോളിസി. അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രോഗ്രാം പൂര്‍ത്തീകരിക്കാനാകും. 
ഏതെങ്കിലും ഡിസിപ്ളിനില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലും 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രിക്കാരെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (സി.എ), കോസ്റ്റ് അക്കൗണ്ടന്‍സി (ഐ.സി.ഡബ്ള്യു.എ), കമ്പനി സെക്രട്ടറിഷിപ് (സി.എസ്-50 ശതമാനം മാര്‍ക്കില്‍ കുറയരുത്) യോഗ്യത നേടിയവരെയും പരിഗണിക്കും.
 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത നാലു വര്‍ഷത്തെ പ്രഫഷനല്‍ ഡിഗ്രിക്കാര്‍ക്കും അപേക്ഷിക്കാം. 
നിര്‍ദിഷ്ട മാര്‍ക്കിനു പകരം തുല്യ സി.ജി.പി.à´Ž നേടിയവരെയും പരിഗണിക്കും. 
ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്ക് 2017 ഡിസംബര്‍ 31നകം മാര്‍ക്ക്ഷീറ്റും യോഗ്യത സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ കഴിയുന്നപക്ഷം അപേക്ഷിക്കാം. ഐ.ഐ.à´Žà´‚-സി.à´Ž.à´Ÿà´¿, ജി.à´Žà´‚.à´Ž.à´Ÿà´¿, ഗേറ്റ്, ജെ.ആര്‍.എഫ് നെറ്റ്, ജി.ആര്‍.à´‡ ടെസ്റ്റ് സ്കോറുകള്‍ പരിഗണിച്ചാണ് വിവിധ സ്പെഷലൈസേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. 
ഇവയൊന്നുമില്ളെങ്കിലും ഐ.ഐ.à´Žà´‚ ബാംഗ്ളൂര്‍ (ഐ.ഐ.à´Žà´‚.ബി ടെസ്റ്റ്) നടത്തുന്ന ടെസ്റ്റില്‍ യോഗ്യത നേടിയാലും മതി. അപേക്ഷാഫീസ് 500 രൂപ. എന്നാല്‍, ഐ.ഐ.à´Žà´‚.ബി ടെസ്റ്റിന് വിധേയമാവുന്ന അപേക്ഷാര്‍ഥികള്‍ 1500 രൂപ അപേക്ഷാഫീസായി നല്‍കണം. 
എഫ്.പി.à´Žà´‚ പ്രോഗ്രാം സംബന്ധിച്ച വിശദവിവരങ്ങള്‍ www.iimb.ernet.in/programmes/fpm à´²à´¿à´™àµà´•à´¿à´²àµâ€ ലഭിക്കും.

Related News