Loading ...

Home National

ബാബരി കേസ്​: സെപ്​തംബര്‍ 30ന്​ വിധി പറയും

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.ലഖ്​നോവിലെ പ്രത്യേക കോടതിയാണ്​​ വിധി പ്രഖ്യാപിക്കുക. സെപ്​തംബര്‍ 30ന്​ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരുള്‍പ്പെടെയുള്ള 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന്​ ജസ്​റ്റിസ്​ എസ്​.കെ യാദവ്​ അധ്യക്ഷനായ ഉത്തരവിട്ടു.
1992 ലാണ്​ അയോധ്യയിലെ ബാബരി മസ്​ജിദ്​ കര്‍സേവര്‍ തകര്‍ത്തത്​. രാജ്യത്ത്​ വന്‍ രാഷ്​ട്രീയ കോളിളക്കം സൃഷ്​ടിച്ച കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിക്കാന്‍ പോകുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരുടേയും മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡി​െന്‍റ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്​ ഈ മാസമാദ്യം കേസിലെ എല്ലാ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.
ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച്‌ വിചാരണ നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന്​ ഒരുമിച്ചാണ്​ വിചാരണ നടന്നത്​.

Related News