Loading ...

Home National

പ്രമുഖ കലാ പണ്ഡിത ഡോ. കപില വാത്സ്യായനന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ക്ലാസിക്കല്‍ നൃത്തം, ശില്‍പ്പകല, കലാചരിത്രം തുടങ്ങിയ രംഗങ്ങളിലെ ബഹുമുഖ പ്രതിഭയായിരുന്ന പ്രമുഖ കലാ പണ്ഡിത ഡോ. കപില വാത്സ്യായനന്‍ അന്തരിച്ചു. ഗുല്‍മോഹല്‍ എന്‍ക്ലേവിലെ വീട്ടിലായിരുന്നു അന്ത്യം.91 വയസ്സായിരുന്നു. സ്വാതന്ത്ര്യ പൂര്‍വ കാലത്തെ ഇന്ത്യന്‍ നൃത്തകലയുടെ ജീവിക്കുന്ന ചരിത്ര ഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന കപില വാത്സ്യായനന്‍ സംഗീത നാടക അക്കാദമി, ഇന്ദിര ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സ് തുടങ്ങി ഒട്ടേറെ സാംസ്കാരിക സ്ഥാപനങ്ങളില്‍ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. കപില വാത്സ്യായനന്‍ പാര്‍ലെന്റില്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററിന്റെ ആജീവനാന്ത അംഗമാണ്. ചെറുപ്പത്തില്‍ കഥക്, മണിപ്പുരി നൃത്തകലകള്‍ അഭ്യസിച്ച അവര്‍ പിന്നീട് കലാ ചരിത്രപഠത്തിലേക്കു തിരിയുകയായിരുന്നു.

Related News