Loading ...

Home health

പല്ല് പുളിപ്പ് ഒരു രോഗലക്ഷണമാണ്

പല്ലിന്‍റെ പുളിപ്പ് ഒരു രോഗലക്ഷണമാണ്ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ര്‍​ഥ​മാ​ണ് പ​ല്ലി​ന്‍റെ ഇ​നാ​മ​ല്‍. ഇ​നാ​മ​ല്‍ പ​ല്ലി​ന്‍റെ മു​ക​ളി​ല്‍ 2.5 മി​ല്ലി മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു.​പ​ല്ലി​ന്‍റെ ഉ​പ​രി​ത​ലം കു​ഴി​ക​ള്‍, ഉ​യ​ര്‍​ന്ന​ത​ലം എ​ന്ന രീ​തി​യി​ലാ​ണ് ഉ​ള്ള​ത്. ഉ​യ​ര്‍​ന്ന ത​ല​ത്തി​ല്‍ പ​ര​മാ​വ​ധി ആ​വ​ര​ണ​വും താ​ഴ്ന്ന​ത​ല​ത്തി​ല്‍ നേ​ര്‍​ത്ത ആ​വ​ര​ണ​​വും ആ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെയു​ള്ളി​ല്‍ ഡ​ന്‍റ​യി​ന്‍ എ​ന്ന അം​ശ​വും അ​തി​നു കീ​ഴി​ല്‍ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഞ​ര​ന്പും അ​ട​ങ്ങു​ന്ന അം​ശ​വും സ്ഥി​തി ചെ​യ്യു​ന്നു.

മ​നു​ഷ്യാ​യു​സി​ല്‍ ര​ണ്ടു ത​ര​ത്തി​ലു​ള്ള പ​ല്ലു​ക​ള്‍ ആ​ണ് ഉ​ണ്ടാ​കു​ന്ന​ത് - ​പാ​ല്‍​പ്പ​ല്ലു​ക​ള്‍, സ്ഥി​ര​ദ​ന്ത​ങ്ങ​ള്‍. ആ​റു​മാ​സം മു​ത​ല്‍ പാ​ല്‍​പ്പ​ല്ലു​ക​ള്‍ മു​ള​ച്ചു​തു​ട​ങ്ങും. ആ​റു​വ​യ​സ് മു​ത​ല്‍ പാ​ല്‍​പ്പ​ല്ലു​ക​ള്‍ കൊ​ഴി​ഞ്ഞു​തു​ട​ങ്ങും. പ​ന്ത്ര​ണ്ടു​വ​യ​സോ​ടെ ഏ​ക​ദേ​ശം എ​ല്ലാ പാ​ല്‍​പ്പ​ല്ലു​ക​ളും കൊ​ഴി​ഞ്ഞ് സ്ഥി​ര​ദ​ന്ത​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്നു. ആ​ഹാ​രം ച​വ​ച്ച​ര​ച്ചു ക​ഴി​ക്കാ​നും മു​ഖ​ത്തി​ന്‍റെ ഭം​ഗി​ക്ക് മാ​റ്റു കൂ​ട്ടു​വാ​നും പ്ര​തി​രോ​ധ​ത്തി​നു​മാ​ണ് ഈ ​പ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഭ​ക്ഷ​ണം ച​വ​ച്ച​ര​ച്ച്‌ ക​ഴി​ക്കാന്‍ പ​ല്ലു​ക​ള്‍ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ലാ​ണ് പ​ല്ലി​ന്‍റെ പു​റം​തോ​ട് ഇ​നാ​മ​ല്‍ എ​ന്ന അ​തി​ക​ഠി​ന​മാ​യ പ​ദാ​ര്‍​ഥം ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.‌ പ​ല്ലി​ന്‍റെ പു​ളി​പ്പ് എ​ന്ന​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ഈ ​ല​ക്ഷ​ണം അ​വ​ഗ​ണി​ക്ക​രു​ത്. ഇ​നാ​മ​ല്‍ ന​ഷ്ട​പ്പെ​ട്ട് ഡ​ന്‍റ​യി​ന്‍ പു​റ​ത്തേ​ക്ക് എ​ത്തി​ത്തുട​ങ്ങു​ന്പോ​ള്‍ പു​ളി​പ്പ് തു​ട​ങ്ങു​ന്നു.
കാ​ര​ണ​ങ്ങ​ള്‍
*. പോ​ട് - പോ​ട് ഉ​ണ്ടാ​കു​ന്പോ​ള്‍ ഇ​നാ​മ​ല്‍ ദ്ര​വി​ക്കു​ന്നു.
* തേ​യ്മാ​നം
* ബ്ര​ഷിം​ഗി​ല്‍ നി​ന്ന് അ​മി​ത​മാ​യ സമ്മര്‍ദം
* രാ​ത്രി​യി​ലെ പ​ല്ലി​റു​മ്മ​ലി​ല്‍ നി​ന്ന് അ​മി​ത​മാ​യ സമ്മര്‍ദം
* വ​യ​റ്റി​ല്‍ നിന്ന് അ​മ്ളാം​ശം വാ​യി​ല്‍ വ​രു​ന്ന​തു​മൂ​ലംപ​രി​ഹാ​ര ചി​കി​ത്സ​ക​ള്‍
* പോ​ട് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ണ്ടു​പി​ടി​ച്ച്‌ ചി​കി​ത്സ​ക​ള്‍ ന​ട​ത്തു​ക. എ​ക്സ് ​റേ പോ​ലെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ല്‍ ര​ണ്ട് പ​ല്ലു​ക​ള്‍​ക്ക് ഇ​ട​യി​ലുള്ള പോ​ട് കാ​ണാനാവും.
* ബ്ര​ഷ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ഠി​ക്കു​ക. നി​ര​ന്ത​ര​മാ​യി തെ​റ്റി​യു​ള്ള പ​ല്ലു​തേ​പ്പി​ല്‍ 2.5 മി​ല്ലീ​മീ​റ്റ​ര്‍ തേ​ഞ്ഞു പോ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് പ​ല്ലി​ന്‍റെ ബ​ലം കു​റ​യ്ക്കു​ന്നു. കൈ​പ്പ​ത്തി​യു​ടെ ബ​ലം മാ​ത്രം ഉ​പ​യോ​ഗി​ച്ച്‌ പ​ല്ല് തേ​യ്ക്കാ​ന്‍ പ​ഠി​ക്കു​ക. വിരല്‍ ഉ​പ​യോ​ഗി​ച്ച്‌ പ​ല്ലി​ന്‍റെ​യും മോ​ണ ചേ​രു​ന്ന​തി​ന്‍റെ​യും ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ച്ചാ​ല്‍ തേ​യ്മാ​നം സ്വ​യം മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കും.

പ​ല്ലു​ക​ടി(​പ​ല്ലി​റു​മ്മ​ല്‍)

* രാ​ത്രി​യി​ല്‍ പ​ല്ലി​റു​മ്മ​ല്‍ ഉ​ള്ള​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ദ​ന്ത​ചി​കി​ത്സ​ക​ന്‍റെ സ​ഹാ​യ​ത്താ​ല്‍ നൈ​റ്റ് ഗാ​ര്‍​ഡ് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.
* അ​സി​ഡി​റ്റി ഉ​ള്ള​വ​ര്‍ ഡോ​ക്ട​റെ ക​ണ്ടു പ​രി​ശോ​ധി​ച്ച്‌ ചി​കി​ത്സ​ക​ളും ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തേ​ണ്ട​താ​ണ്.
* നി​ര​തെ​റ്റി​യു​ള്ള പ​ല്ലു​ക​ള്‍ ക​ന്പി​യി​ടു​ന്ന ചി​കി​ത്സ ന​ട​ത്തി നി​ര​ നേ​രെ​യാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.
പ്ര​തി​രോ​ധം
* കു​ട്ടി​ക​ളി​ല്‍ ബ്ര​ഷിം​ഗ് കൃ​ത്യ​മാ​ക്കു​ക, ശ​രി​യാ​യ ബ്ര​ഷിം​ഗ് ടെ​ക്നി​ക് പ​ഠി​ക്കു​ക.
* പോ​ട് ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ന്‍ പി​റ്റ്+ ഫി​ഷ​ര്‍ ചി​കി​ത്സ ന​ട​ത്ത​ണം.
* ക്ലീനിം​ഗ്(​ഡേ​ക്ക​ലിം​ഗ്) വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചെ​ന്ന് ന​ട​ത്ത​ണം
* പ​ല്ല് നി​ര​തെ​റ്റ​ല്‍ ചെ​റു​പ്പ​ത്തി​ലെ ക​ണ്ടു​പി​ടി​ച്ച്‌ ചി​കി​ത്സി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
* ആ​ധു​നി​ക ഭ​ക്ഷ​ണ രീതി പ​ല്ലി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​കു​ന്ന​തി​നു കാ​ര​ണ​മാ​ണ്. പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​രം കൂ​ടു​ത​ല്‍ ഉ​പ​യോ​ഗ​ത്തി​ല്‍ ഉ​ള്ള​തി​നാ​ല്‍ പ​ല്ലു​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ആ​വ​ശ്യ​മാ​ണ്. പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ ചി​കി​ത്സ​യും കൃ​ത്യ​മാ​യി പ​രി​പാ​ലി​ച്ചാ​ല്‍ ന​ല്ല ഒ​രു ശ​ത​മാ​നം ദ​ന്ത​രോ​ഗ​ങ്ങ​ള്‍ ത​ട​യു​വാ​നും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നും സാ​ധി​ക്കും.


Related News