Loading ...

Home Europe

ടുണീഷ്യന്‍ അഭയാര്‍ഥി ഇറ്റാലിയന്‍ വൈദികനെ കുത്തിക്കൊന്നു

റോം: ​​​​വ​​​​ട​​​​ക്കേ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ കോ​​​​മോ രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ വൈ​​​​ദി​​​​ക​​​​നെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കോ​​​​മോ പ​​​​ട്ട​​​​ണ​​​​മ​​​​ധ്യ​​​​ത്തി​​​​ലെ സാ​​​​ന്‍ റോ​​​​ക്കോ സ്ക്വ​​​​യ​​​​റി​​​​ല്‍​​​​വ​​​​ച്ച്‌ ടു​​​​ണീ​​​​ഷ്യ​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി കു​​​​ത്തി​​​​ക്കൊ​​​​ന്നു.

അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍​​​​ക്കു​​​​വേ​​​​ണ്ടി രൂ​​​​പ​​​​ത​​​​യി​​​​ല്‍​​​​നി​​​​ന്നു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട ഫാ.​ ​​​റൊ​​​​ബേ​​​​ര്‍​​​​ത്തോ മാ​​​ല്‍​​​ഗെ​​​​സീ​​​​നി (51)യാ​​​​ണ് പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണം വി​​​​ള​​​​ന്പു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴു​​​​ത്തി​​​​ല്‍ പി​​​​ന്നി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള കു​​​​ത്തേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. ഏ​​​​താ​​​​നും വ​​​​ര്‍​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​റ്റ​​​​ലി​​​​യി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന ടു​​​​ണീ​​​​ഷ്യ​​​​ന്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി(53)​​​​യു​​​​ടെ കു​​​​ത്തേ​​​​റ്റ് അ​​​​പ്പോ​​​​ള്‍​​​​ത്ത​​​​ന്നെ വൈ​​​​ദി​​​​ക​​​​ന്‍ മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2015 മു​​​ത​​​ല്‍ നാ​​​​ടു​​​​വി​​​​ടാ​​​​ന്‍ ഇ​​​​യാ​​​​ള്‍​​​​ക്ക് പ​​​​ല​​​​ത​​​​വ​​​​ണ അ​​​​റി​​​​യി​​​​പ്പ് കൊ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്രേ.

വൈ​​​​ദി​​​​ക​​​​നെ മു​​​​ന്‍​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ആ​​​​ളാ​​​​ണ് അ​​​​ക്ര​​​​മി. കോ​​​​മോ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് ഡോ. ​​​​ഓ​​​​സ്ക്കാ​​​​ര്‍ ക​​​​ന്തോ​​​​നി ഫാ.​​​​റൊ​​​​ബേ​​​​ര്‍​​​​ത്തോ​​​​യെ പ​​​​ര​​​​സ്നേ​​​​ഹ​​​​ത്ത​​​​ിന്‍റെ ര​​​​ക്ത​​​​സാ​​​​ക്ഷി എ​​​​ന്നാ​​​​ണു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ എ​​​​പ്പോ​​​​ഴും മു​​​​ന്‍​​​​പ​​​​ന്തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​ര്‍​​​​ക്കു​​​​വേ​​​​ണ്ടി ജീ​​​​വ​​​​ന്‍ വെ​​​​ടി​​​​ഞ്ഞ​​​​താ​​​​യി ബി​​​​ഷ​​​​പ് അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ വൈ​​​​കുന്നേരം കോ​​​​മോ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍ പ്ര​​​​ത്യേ​​​​ക പ്രാ​​​​ര്‍​​​​ഥ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ന്നു.

യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​വാ​​​​ഹം, സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​ത​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​ഘ​​​​ര്‍​​​​ഷം എ​​​​ന്നി​​​​വ​​​​യെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള സം​​​​വാ​​​​ദം ഈ ​​​​കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തോ​​​​ടെ പു​​​​തി​​​​യൊ​​​​രു മാ​​​​നം നേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ന്‍ ദി​​​ന​​​പ​​​ത്ര​​​മാ​​​യ ലാ​​​സ്റ്റാ​​​ന്പാ പ​​​റ​​​ഞ്ഞു. 1999 ജ​​​​നു​​​​വ​​​​രി 20ന് ​​​​മൊ​​​റോ​​​​ക്ക​​​​ന്‍ സ്വ​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രു അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി കോ​​​​മോ രൂ​​​​പ​​​​ത വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ.​​​​റെ​​​​ന്‍​​​​സോ സെ​​​​റേ​​​​ത്ത(76)​​​​യെ കു​​​​ത്തി​​​​ക്കൊ​​​​ല്ലു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ഉ​​​​ത്സു​​​​ക​​​​നാ​​​​യ വൈ​​​​ദി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​വും.

Related News