Loading ...

Home National

ഇ​ന്ത്യയിൽ കോവിഡ് രോഗികള്‍ക്കുള്ള ഓക്സിജന്‍ ക്ഷാമം രൂക്ഷം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണ സംഖ്യ 80,000 കടന്നു. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് രോഗികള്‍ക്കുള്ള ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചവര്‍ 83,809 ആണ്. മരണം 1054. കഴിഞ്ഞ 5 ദിവസം തുടര്‍ച്ചയായി 90,000ത്തിനു മുകളിലായിരുന്നു പ്രതിദിന കണക്ക്. മൊത്തം രോഗികള്‍ 49 ലക്ഷം കടന്നു. മരണസംഖ്യ 80,776 ആയി വര്‍ദ്ധിച്ചു എന്നാല്‍ രോഗം മാറിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്, 38 ലക്ഷം. അതായത് 78.28 %. രോഗപരിശോധന 5 കോടി 83 ലക്ഷമായി കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 10 ലക്ഷം പരിശോധന നടന്നു.

രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്. മഹാരാഷ്ട്ര യടക്കം സംസ്ഥാനങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡില്‍10,000 സിലിണ്ടറുകളുടെ കുറവുകള്‍ ഉണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഒഡീഷയില്‍ രോഗികളില്ലാത്തതിനാല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ 3 എം. എല്‍.എമാര്‍ക്ക് കോവിഡ്. സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 5 മാസത്തെ ഇടവേളയ്ക്കു ശേഷം ഡല്‍ഹിയില്‍ ജിമ്മുകളും യോഗ സെന്‍ററുകളും പ്രവര്‍ത്തിച്ചു തുടങ്ങി. അടച്ചു പൂട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. അടച്ചുപൂട്ടലില്‍ എത്ര അതിഥി തൊഴിലാളികള്‍ മരിച്ചു എന്നും എത്രത്തോളം തൊഴില്‍ നഷ്ടമുണ്ടായെന്നും സര്‍ക്കാരിന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Related News