Loading ...

Home Kerala

ജ​ലീ​ലി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും; മ​ന്ത്രി ജ​യ​രാ​ജ​ന്‍റെ മ​ക​നും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ഇഡി. ക​ഴി​ഞ്ഞ ദി​വ​സം ജ​ലീ​ല്‍ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മ​ന്ത്രി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ഡി മേധാവി അ​റി​യി​ച്ചു.അ​തേ​സ​മ​യം, മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​നെ​യും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യിട്ടുണ്ട്. മ​ന്ത്രി​യു​ടെ മ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ജ​ലീ​ലി​നെ ഇ​ഡി ര​ണ്ടു ദി​വ​സം ചോ​ദ്യം ചെ​യ്ത​താ​യാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 മു​ത​ല്‍ 11 വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ന്ന​താ​യാ​ണ് വി​വ​രങ്ങള്‍.

Related News