Loading ...

Home USA

അമേരിക്കയില്‍ ആശങ്ക;നൂറുകണക്കിന് പക്ഷികള്‍ ചത്തുവീണു; പുതിയ വൈറസെന്ന് സംശയം

വാഷിംഗ്ടണ്‍: കൊറോണ വൈറസ് നാശം വിതച്ച അമേരിക്കയില്‍ വീണ്ടും ആശങ്ക. വൈറസ് ബാധയ്ക്ക് പിന്നാലെ നൂറുകണക്കിന് പക്ഷികളാണ് ന്യൂ മെക്‌സിക്കോയില്‍ ചത്തുവീഴുന്നത്. പുതിയ വൈറസ് ബാധയാണോ സംഭവത്തിന് കാരണമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.ന്യൂ മെക്‌സിക്കോയില്‍ ദേശാടന പക്ഷികളാണ് കൂട്ടത്തോടെ ചത്തുവീഴുന്നത്. ആദ്യ ഘട്ടത്തില്‍ ഇത് അത്ര കാര്യമാക്കിയില്ലെങ്കിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ പക്ഷികള്‍ ചത്തുവീഴുന്നത് വര്‍ധിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തുവന്ന് കഴിഞ്ഞിട്ടുണ്ട്.പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീഴാന്‍ കാരണം പുതിയ വൈറസ് ബാധയാണോ എന്ന് കണ്ടെത്താന്‍ ന്യൂമെക്‌സിക്കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റുകള്‍ ഗവേഷണം ആരംഭിച്ചിരിക്കുകയാണ്. à´šà´¤àµà´¤àµà´µàµ€à´´àµà´¨àµà´¨à´¤à´¿à´¨àµ മുന്‍പ് ദേശാടന പക്ഷികള്‍ വിചിത്ര ഭാവം പ്രകടിപ്പിച്ചതായാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനവാസമില്ലാത്ത മേഖലകളില്‍ കൂടുതല്‍ പക്ഷികള്‍ ചത്തുവീണിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Related News