Loading ...

Home International

ജപ്പാന്‍ പ്രധാനമന്ത്രിയായി യോഷീഹിതേ സുഗയെ തെരഞ്ഞെടുത്തു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയായി യോഷീഹിതേ സുഗയെ തെരഞ്ഞെടുത്തു. ഷിന്‍സോ ആബേയ്ക്ക് പകരക്കാരനായാണ് യോഷീഹിതേ സുഗ തെരഞ്ഞെടുക്കപ്പെട്ടത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ആബേയുടെ അനുയായിയുമാണ് യോഷീഹിതേ സുഗെ. 377 വോട്ടാണ് സുഗെ നേടിയത്. മുന്‍ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബായും മുന്‍ വിദേശകാര്യമന്ത്രി ഫൂമിയോ കിഷിദയും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഷിഗേരു 89 വോട്ടുകളും കിഷിദ 89 വോട്ടുകളുമാണ് നേടിയത്. ശാരീരികാസ്വാസ്ഥ്യം കാരണം ഷിന്‍സോ ആബെ പ്രധാനമന്ത്രി പദം ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. 2021 സെപ്തംബര്‍ കഴിയുന്നതുവരെയാണ് പുതിയ പ്രധാനമന്ത്രിയുടെ ഭരണ കാലാവധി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

Related News