Loading ...

Home National

രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ടെ ചൈ​നീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ചീ​ഫ് ജ​സ്റ്റീ​സ്, കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ചൈ​നീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍. ചൈ​നീ​സ് സ​ര്‍​ക്കാ​രു​മാ​യും ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​മാ​യും ബ​ന്ധ​മു​ള്ള ഷെ​ന്‍​സെ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി എ​ന്ന സ്ഥാ​പ​നം ഇ​ന്ത്യ​യി​ലെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രെ നി​രീ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

രാ​ജ്യ​ത്താ​കെ എ​ല്ലാ പാ​ര്‍​ട്ടി​യി​ലു​മു​ള്ള 1350 രാ​ഷ്ട്രീ​യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഓ​വ​ര്‍​സീ​സ് കീ ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഡാ​റ്റാ​ബെ​യ്സി​ല്‍ (ഒ​കെ​ഐ​ഡി​ബി) ഉ​ള്ള​ത്. ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സാ​ണു ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും കു​ടും​ബ​വും മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മ​മ​ത ബാ​ന​ര്‍​ജി, അ​ശോ​ക് ഗെ​ഹ്ലോ​ട്ട്, അ​മ​രീ​ന്ദ​ര്‍ സിം​ഗ്, ഉ​ദ്ധ​വ് താ​ക്ക​റെ, ന​വീ​ന്‍ പ​ട്നാ​യി​ക്, ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്‌​നാ​ഥ് സിം​ഗ്, ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്, നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍, സ്മൃ​തി ഇ​റാ​നി, പീ​യൂ​ഷ് ഗോ​യ​ല്‍ എ​ന്നി​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​നാ മേ​ധാ​വി​ക​ള്‍, ചീ​ഫ് ജ​സ്റ്റീ​സ് തു​ട​ങ്ങി​യ​വ​രെ​യും നി​രീ​ക്ഷി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.രാ​ഷ്ട്രീ​യ​കാ​ര്‍​ക്കു പു​റ​മേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ഡ്ജി​മാ​ര്‍, ശാ​സ്ത്ര​ജ്ഞ​ര്‍, അ​ധ്യാ​പ​ക​ര്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ഭി​നേ​താ​ക്ക​ള്‍, കാ​യി​ക താ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​ണ് റി​പ്പോ​ര്‍​ട്ട്.പ്ര​ധാ​ന​മാ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യാ​ണ് ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ക​മ്ബ​നി​ക​ളു​ടെ ബി​ഗ്ഡേ​റ്റ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ നി​രീ​ക്ഷ​ണം പു​റ​ത്ത് വ​ന്ന​ത്.

Related News