Loading ...

Home National

അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളി പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളിയതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം, ദില്ലി കലാപം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയ നോട്ടീസുകള്‍ നല്‍കിയത്. എന്നാല്‍ ഇത് രണ്ടും പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. അതിര്‍ത്തിയിലെ സംഘര്‍ഷം, സാമ്ബത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധം എന്നിവയില്‍ വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസ് സ്പീക്കര്‍ വിളിച്ചു ചേര്‍ച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയും സമവായത്തിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തി സാഹചര്യം കലുഷിതമാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നെന്നാണ് സൂചന.അതേസമയം, പാര്‍ലമെന്‍റിലെ ചോദ്യോത്തര വേള ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ചോദ്യോത്തര വേള റദ്ദാക്കിയത് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. അതേസമയം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രതികരണം.

Related News