Loading ...

Home Gulf

യാത്രാ വിലക്ക് നീക്കി സൗദി; നാളെ മുതല്‍ പ്രവേശനം അനുവദിക്കും

 à´±à´¿à´¯à´¾à´¦àµ : കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സൗദിയില്‍ നിന്നും അവധിയില്‍ പോയി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഏറെ ആശ്വാസം നല്‍കി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സൗദിയില്‍ നിന്നും അവധിയില്‍ പോയി നാട്ടില്‍ റീ എന്‍ട്രിയില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സൗദിയിലേക്ക് തിരിച്ചു വരാം. സെപ്തംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്.

തൊഴില്‍ വിസ, സന്ദര്‍ശക വിസ, റീ എന്‍ട്രി, തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും സെപ്റ്റംബര്‍ 15 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയുള്ളത്. ഇത് തെളിയിക്കുന്നതിനായി യാത്രക്ക് 48 മണിക്കൂറിന് മുമ്ബ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തണം.ഇപ്പോള്‍ ഭാഗികമായി മാത്രമേ അതിര്‍ത്തികള്‍ തുറക്കുകയുള്ളൂ. ജനുവരി ഒന്നിന് ശേഷം മാത്രമേ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി തുറക്കുകയുള്ളൂ. ഇത് സംബന്ധമായ കൃത്യമായ പ്രഖ്യാപനം ഡിസംബര്‍ ആദ്യം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയില്‍ താമസ രേഖയുള്ള വിദേശികള്‍, അവരുടെ ആശ്രിതര്‍, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദേശത്ത് അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍, സൗദിക്ക് വെളിയില്‍ അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവര്‍, സൗദിക്ക് പുറത്തെ കമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍, സൈനികര്‍, ഔദ്യോഗിക ജോലിയില്‍ ഉള്ളവര്‍, നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വ്യാപാര ആവശ്യത്തിന് പുറത്ത് പോകുന്നവര്‍ എന്നിവര്‍ക്കാണ് അതിര്‍ത്തികള്‍ ഭാഗികമായി തുറക്കുന്ന വേളയില്‍ സൗദിയില്‍ നിന്ന് പുറത്തേക്ക് പോകാനും സൗദിയിലേക്ക് തിരിച്ചു വരാനും അനുമതി ഉണ്ടായിരിക്കുകയുള്ളൂ.കോവിഡ് രോഗബാധ രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തിരിച്ചു വരവിനുള്ള അനുമതി സംബന്ധിച്ച തീരുമാനം ഇത് സംബന്ധിച്ച സമിതിയാണ് എടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി മാത്രമേ ആരംഭിക്കുകയുള്ളൂ. ചില രാജ്യങ്ങളില്‍ കോവിഡ് രണ്ടാം ഘട്ടം ആരംഭിക്കുകയും മറ്റു ചില രാജ്യങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Related News