Loading ...

Home National

പാകിസ്​താൻ തീവ്രവാദത്തിൽ നിന്ന്​ വിട്ടു നിൽക്കണം– മോദി

ന്യൂഡൽഹി: ഇന്ത്യയുമായി ചർച്ച ആഗ്രഹിക്കുന്നുവെങ്കിൽ പാകിസ്​താൻ തീ​വ്രവാദത്തിൽ നിന്ന്​ വിട്ടു നിൽക്കണമെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. സമാധാനപരമായ ബന്ധം ആഗ്രഹിച്ചാണ്​ പാകിസ്​താൻ സന്ദർശിച്ചത്​​. ഇന്ത്യക്ക്​ ഒറ്റക്ക്​ സമാധാനത്തി​െൻറ പാതയിലൂടെ സഞ്ചരിക്കാനാവില്ലെന്നും പാകിസ്​താനും സമാധാന മാർഗം സ്വീകരിക്കാൻ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്​ ഒബ്​സർവർ റിസർച്ച്​ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായി സമധാനപരമായ ബന്ധമാണ്​ ആഗ്രഹിക്കുന്നതെന്നും ​മോദി പറഞ്ഞു. ഇതി​െൻറ ഭാഗമായാണ്​ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ചടങ്ങിൽ പാകിസ്​താൻ ഉൾ​പ്പടെയുള്ള സാർക്​ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചത്​. മേഖലയിൽ ഇന്ത്യക്കും ചൈനക്കും നിരവധി അവസരങ്ങളുണ്ട്​. എന്നാൽ അതേസമയം ശക്​തരായ ഇരു രാജ്യങ്ങൾക്കുമിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്​ സ്വാഭാവികമാണ്​. തങ്ങളുടെ താൽപര്യങ്ങളും ആശങ്കകളും പരിഗണിക്കുന്നതിൽ ഇരു രാജ്യങ്ങളും സൂക്ഷ്​മതയും ബഹുമാനവും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News