Loading ...

Home National

ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് സെപ്തംബർ 14 മുതല്‍

മനാമ: ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസുകള്‍ സെപ്​റ്റംബര്‍ 14ന്​ തുടങ്ങുമെന്ന്​ ഗള്‍ഫ്​ എയര്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളില്‍നിന്നാണ്​ ആദ്യ സര്‍വീസുകള്‍. ഉടന്‍തന്നെ ഇന്ത്യയിലെ മറ്റ്​ വിവിധ നഗരങ്ങളില്‍നിന്നും സര്‍വീസ്​ ആരംഭിക്കുമെന്ന്​ ഗള്‍ഫ്​ എയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയും ബഹ്​റൈനും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബ്​ള്‍ കരാറി​െന്‍റ അടിസ്​ഥാനത്തിലാണ്​ സര്‍വീസ്​ ആരംഭിക്കുന്നത്​.ബഹ്​റൈനില്‍ എത്തുന്നവര്‍ ബി അവെയര്‍ എന്ന മൊബൈല്‍ ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യണം. എല്ലാവരും സ്വന്തം ചെലവില്‍ കൊറോണ ടെസ്​റ്റിന്​ വിധേയരാകണം. ടെസ്റ്റ് ഫലം വരുന്നതുവരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും . ഇതിനായി 60 ദിനാര്‍ അടക്കണം. ഇത്​ ബി അവെയര്‍ ആപ്പ്​ വഴിയോ ബഹ്​റൈന്‍ ഇ ഗവണ്‍മെന്‍റ്​ പോര്‍ട്ടല്‍ വഴിയോ വിമാനത്താവളത്തിലെ കിയോസ്​ക്​ മുഖേനയോ അടക്കാവുന്നതാണ്​.

Related News