Loading ...

Home International

അഴിമതി മറച്ചുവെക്കാന്‍ ശ്രമിച്ചു; പെറു പ്രസിഡന്‍റിനെതിരെ ഇംപീച്ച്‌​മെന്‍റ്​

വാഷിങ്​ടണ്‍: ഓഫീസിലെ അഴിമതികള്‍ മറച്ചുവെക്കാന്‍​ ശ്രമിച്ചതിന്​ പെറു പ്രസിഡന്‍റ്​ മാര്‍ട്ടിന്‍ വിസാരക്കെതിരെയുള്ള ഇംപീച്ച്‌​മെന്‍റ്​ നടപടികള്‍ക്ക്​ തുടക്കം. പ്രസിഡന്‍റിനെതിരെ ഇംപീച്​മെന്‍റ്​ നടപടികള്‍ തുടങ്ങണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്‍റില്‍ പാസായി. 49,500 യു.എസ്​ ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ ഗായകനായ റിച്ചാര്‍ഡ്​ സിസെന്‍റോസിന്​ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ്​ നടപടികള്‍​.വെള്ളിയാഴ്​ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച പ്രമേയത്തെ 65 പേര്‍ അനുകൂലിച്ചപ്പോള്‍ 35 പേര്‍ എതിര്‍ത്തു. 24 പേര്‍ വിട്ടുനിന്നു. 130 à´…à´‚à´— കോണ്‍ഗ്രസില്‍ 52 പേരുടെ പിന്തുണയാണ്​ ഇംപീച്ച്‌​മെന്‍റ്​ പ്രമേയം അവതരിപ്പിക്കുന്നതിന്​ ആവശ്യമായുള്ളത്​. പ്രസിഡന്‍റിനെ മാറ്റാന്‍ 84​ പേര്‍ പിന്തുണക്കണം.പാര്‍ലമെന്‍റില്‍ ഒമ്ബതില്‍ ആറ്​ പാര്‍ട്ടികളും പ്രമേയത്തിന്​ അനുകൂലമായാണ്​ വോട്ട്​ ചെയ്​തത്​. പെറുവിലെ പ്രതിപക്ഷ നേതാവായ ഇഡഗാര്‍ ആല്‍റോണ്‍ മൂന്ന്​ വോയ്​സ്​ ക്ലിപ്പുകള്‍ പുറത്ത്​ വിട്ടതോടെയാണ്​ പ്രസിഡന്‍റിനെ മാറ്റണമെന്ന ആവശ്യം ശക്​തമായത്​. 49,500 ഡോളര്‍ ഗായകന്​ നല്‍കാനുള്ള തീരുമാനം മറച്ചുവെക്കണമെന്ന്​ അടുത്ത അനുയായിയോട്​ പ്രസിഡന്‍റ്​ ആവശ്യപ്പെടുന്നതി​ന്റെ  ശബ്​ദ സന്ദേശമാണ്​ പുറത്ത്​ വന്നത്​. കോവിഡ്​ അതിരൂക്ഷമായി തുടരുന്നതിനിടെയാണ്​ വന്‍ തുക നല്‍കി ഗായ​കനെ സാംസ്​കാരിക ഉപദേഷ്​ടാവായി നിയമിച്ചത്​


Related News