Loading ...

Home health

കറ്റാര്‍വാഴയുടെ ​ഗുണങ്ങള്‍

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ മികച്ചതാണെന്ന കാര്യം നമ്മുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഇത് ഏറെ നല്ലതാണ് കറ്റാര്‍വാഴ. ഫേസ്മാസ്‌കും ഹെയര്‍ മാസ്‌കും ആയിട്ടു മാത്രമല്ല, ചര്‍മ്മത്തിന് പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം അകറ്റാന്‍ കറ്റാര്‍വാഴ മികച്ചൊരു പ്രതിവിധിയാണ്. മൗത്ത് വാഷായി കറ്റാര്‍വാഴ ഉപയോ​ഗിക്കാവുന്നതാണ്. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും. വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ കറ്റാര്‍വാഴയ്ക്ക് പല്ലിലെ കറ തടയാനാകും.നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്. കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച്‌ അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുനന്തിനും ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും. മുഖത്ത് നിന്ന് മേയ്ക്കപ്പ് തുടച്ച്‌ മാറ്റാനും കറ്റാര്‍വാഴ ജെല്‍ ഏറെ നല്ലതാണ്. ഒരു പഞ്ഞിയില്‍ അല്‍പം ജെല്‍ തേയ്ച്ച്‌ തുടച്ചാല്‍ മുഖം ക്ലീനാകും. മുടി ബലമുള്ളതാക്കാനും താരന്‍ അകറ്റാനും കറ്റാര്‍വാഴ ജെല്‍ മുടിയിഴകളില്‍ പുരട്ടിയാല്‍ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകി കളയുക.

Related News