Loading ...

Home Kerala

ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാ​ടാ​കെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ യു​വ​ജ​ന സം​ഘ​ന​ക​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം.പ​ല​യി​ട​ത്തും അ​ക്ര​മ സം​ഭ​വ​ങ്ങ​ളും അ​ര​ങ്ങേ​റി. കൊ​ല്ലം, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കോ​ട്ട​യം, പ​ത്ത​ന​തി​ട്ട ജി​ല്ല​ക​ളി​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ര്‍​ച്ച, യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി.

കൊ​ല്ല​ത്ത് യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. കോ​ഴി​ക്കോ​ട്ട് പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തൃ​ശൂ​രി​ല്‍ ബി​ജെ​പി-​യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു.ആ​ല​പ്പു​ഴ​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ലീ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു. കോ​ട്ട​യ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എം​സി റോ​ഡി​ലി​റ​ങ്ങി. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Related News