Loading ...

Home International

ഭീകരതക്ക് മണ്ണ് വിട്ട് നല്‍കാനാകില്ല; സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ച്‌ അഫ്ഗാനിസ്ഥാനും താലിബാനും

അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും രണ്ട് പതിറ്റാണ്ടുകളിലധികമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായി താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് പുനരാരംഭിക്കും. അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സൈനികരെ പിന്‍വലിക്കുക, രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനായി അക്രമങ്ങള്‍ കുറയ്ക്കുക, അഫ്ഗാന്‍ സുരക്ഷ സേന തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അയ്യായിരത്തോളം താലിബാന്‍ ഭീകരരെ വിട്ടയക്കുക, താലിബാന്‍ തടങ്കലില്‍ വച്ചിരിക്കുന്ന ആയിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിട്ടയക്കുക തുടങ്ങി നിരവധി ഉപാധികളാണ് കരാറിലുള്ളത്.

അതേസമയം നിരവധി കാര്യങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ യോജിപ്പ് ഇല്ലാതെ ഇരിക്കുന്നുമുണ്ട്. അഫ്ഗാന്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സ്ത്രീ ശാക്തീകരണം, ഏവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. താലിബാന്റെ തീവ്ര ഇസ്ലാമിക രാഷ്ട്ര നിലപാടിന് വിരുദ്ധമാണ് ഈ കാര്യങ്ങള്‍. 'താലിബാന്റെ നിലപാടുകള്‍ എല്ലായ്‌പ്പോഴും വ്യക്തമാണ്. തീര്‍ത്തും ഇസ്ലാമിക സര്‍ക്കാരാണ് അവരുടെ ലക്ഷ്യം. രാജ്യത്ത് നിലവിലുള്ള ലിബറല്‍ ഡെമോക്രാറ്റിക് ഇസ്ലാമിക് പൊളിറ്റിക്കല്‍ ഓര്‍ഡറുമായി അതൊരിക്കലും യോജിക്കില്ല' അഫ്ഗാനിസ്ഥാന്‍ റിസര്‍ച്ച്‌ ആന്റ് എവല്യൂഷന്‍ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷാങ്ക് മൊട്വാനി പറയുന്നു.

അതേസമയം രാജ്യത്തുള്ള അമേരിക്കന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിപ്പിക്കലാണ് ഈ പ്രക്രിയയുടെ രൂപരേഖ ലക്ഷ്യമിടുന്നതെന്ന് കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് വെബ്‌സൈറ്റ് പറയുന്നു. തീവ്രവാദികളെ വളര്‍ത്തിയെടുക്കാന്‍ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക, അഫ്ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് കൂടിക്കാഴ്ചയുടെ മറ്റ് ലക്ഷ്യങ്ങള്‍. മൈക്ക് പോംപിയോ, അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രതിനിധി സല്‍മൈ ഖലില്‍സദ്, അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, താലിബാന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Related News