Loading ...

Home USA

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കടുത്ത നിയന്ത്രണവുമായി ചൈന

ബെയ്ജിംഗ്: ചൈനീസ് നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് അതേ നാണയത്തില്‍ ചൈനയുടെ തിരിച്ചടി. ബെയ്ജിംഗിലെ അമേരിക്കന്‍ എംബസിയിലും ഹോങ്കോംഗിലേതുള്‍പ്പെടെ രാജ്യത്തെ മൊത്തം കോണ്‍സുലേറ്റുകളിലുമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ചൈന കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ ദൗത്യത്തില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നിയന്ത്രണം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related News