Loading ...

Home cinema

ഒടിടി റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ 'കാ പെ രണസിങ്ക'വും; ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍

ഒടിടി റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ 'കാ പെ രണസിങ്ക'വും. സീപ്ലെക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഞ്ച് ഭാഷകളിലായി പത്തിലേറെ അന്താരാഷ്ട്ര ഭാഷകളിലെ സബ്‌ടൈറ്റിലുകളോടെ 150 രാജ്യങ്ങളിലായി ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പി വീരുമാണ്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായികയായി എത്തുന്നത്. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെജിആര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ രാജേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related News