Loading ...

Home cinema

"ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ്' താ​രം ഡ​യാ​ന റി​ഗ് അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: 'ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ്' ടി​വി പ​ര​മ്ബ​ര​യി​ലെ ഒ​ലേ​ന ടൈ​റ​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ആ​രാ​ധ​ക​പ്രീ​തി നേ​ടി​യ ഇം​ഗ്ലീ​ഷ് ന​ടി ഡ​യാ​ന റി​ഗ് (82) അ​ന്ത​രി​ച്ചു. മാ​ര്‍​ച്ചി​ല്‍ കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.1969-ല്‍ ​ഇ​റ​ങ്ങി​യ ഓ​ണ്‍ ഹെ​ര്‍ മ​ജ​സ്റ്റീ​സ് സീ​ക്ര​ട്ട് സ​ര്‍​വീ​സ് എ​ന്ന സി​നി​മ​യി​ലെ ജ​യിം​സ് ബോ​ണ്ട് ക​ഥാ​പാ​ത്രം ഡ​യാ​ന അ​ഭി​ന​യി​ച്ച ട്രേ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ വി​വാ​ഹം ക​ഴി​ക്കു​ന്നു​ണ്ട്. സി​നി​മ​ക​ളി​ല്‍ ജ​യിം​സ് ബോ​ണ്ടി​ന്‍റെ ഏ​ക വി​വാ​ഹ​വും ഇ​താ​ണ്. ഗെ​യിം ഓ​ഫ് ത്രോ​ണ്‍, ദ ​അ​വ​ഞ്ചേ​ഴ്‌​സ് ടി​വി പ​ര​മ്ബ​ര​ക​ളി​ലും ഡ​യാ​ന ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. 1938 ല്‍ ​ഇം​ഗ്ല​ണ്ടി​ലെ ഡോ​ണ്‍​കാ​സ്റ്റ​റി​ല്‍ ജ​നി​ച്ചു. 1959ല്‍ ​റോ​യ​ല്‍ ഷേ​ക്സ്പി​യ​ര്‍ ക​മ്ബ​നി​യി​ലൂ​ടെ​യാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്. ബാ​ഫ്ത, എ​മ്മി പു​ര​സ്കാ​ര​ങ്ങ​ള്‍ ഡ​യാ​ന നേ​ടി​യി​ട്ടു​ണ്ട്.

Related News