Loading ...

Home International

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 19 വയസ്സ്

ന്യൂയോര്‍ക്ക്: ലോകത്തെ ഗ്രസിച്ച ഇസ്ലാമിക ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ്. മനുഷ്യസമൂഹത്തിന് നേരെയുള്ള സമാനതകളില്ലാത്ത ആക്രമണമാണ് അമേരിക്കയില്‍ നടന്നത്. 2001 സെപ്തംബര്‍ 11നാണ് നാല് യാത്രാവിമാനങ്ങള്‍ റാഞ്ചിയെടുത്ത് അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമിച്ചത്. ഒസാമ ബിന്ഡ ലാദന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയത്. മരണമടഞ്ഞവരുടെ കണക്കിന് ഇന്നും വ്യക്തതയില്ല. ഔദ്യോഗിക കണക്കില്‍ 2977 പേരാണ് കൊല്ലപ്പെട്ടത്. വിമാനങ്ങളില്‍ ആകെ 265 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെന്റഗണിലെ 125 പേരാണ് കൊല്ലപ്പെട്ടത്. ആഗോള വാണിജ്യ സ്ഥാപനമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഗ്രൂപ്പിന്റെ മാന്‍ഹാട്ടനിലെ ഇരട്ട ടവറുകളുടെ മുകള്‍ നിലയിലേക്കാണ് ഒന്നിനുപുറകേ ഒന്നായി വിമാനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ചാവേറാക്രമണം നടന്നത്. അതേ ദിവസം തന്നെ അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നേരേയും ആക്രമണം നടന്നു. ആകെ നാലു വിമാനങ്ങളാണ് ഭീകരര്‍ റാഞ്ചിയത്. നാലാമത്തെ വിമാനത്തിലെ യാത്രക്കാര്‍ ഭീകരരുമായി ഏറ്റുമുട്ടിയതോടെ ഒരു വയലിലേക്കാണ് ഇടിച്ചിറക്കി തകര്‍ത്തത്.

Related News