Loading ...

Home Kerala

മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജ​യ​രാ​ജ​നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ജ​യ​രാ​ജ​ന്‍. നേ​ര​ത്തെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യും ജ​യ​രാ​ജ​നും ഉ​ള്‍​പ്പെ​ടെ ആ​റ് മ​ന്ത്രി​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു. ക​ണ്ണൂ​രി​ലെ വ​സ​തി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍.തോ​മ​സ് ഐ​സ​ക് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച്‌ വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു.

Related News