Loading ...

Home Gulf

സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കോവിഡ് നിയന്ത്രണ വിധേയമായതിന് ശേഷം

സൗദിയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിതിന് ശേഷം മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി പഠന വിധേയമാക്കി വരികയാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കകയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നടപടികള്‍ അത്യാവശ്യമാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തോളം കാലം നടപടികള്‍ വിലയിരുത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും മന്ത്രി വിശദീകരിച്ചു. മാര്‍ച്ച്‌ 15 നാണ് സൗദി രാജ്യത്തെ എല്ലാ അന്താരാഷ്ട്രാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. അതിനു ശേഷം ഏപ്രില്‍ അവസാനത്തില്‍ തീരുമാനം അനിശ്ചിതമായി നീട്ടിയതായി അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇതോടെ വര്‍ഷിക അവധിക്കും മറ്റുമായി വിദേശങ്ങളിലേക്ക് പോയ ആയിരക്കണക്കിന് വിദേശികളാണ് സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ കുടുങ്ങിയത്.

Related News