Loading ...

Home National

ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച​; അഞ്ച് കാര്യങ്ങളില്‍ ധാ​ര​ണ​യായി

 à´®àµ‹à´¸àµà´•àµŠ ; ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി. അഞ്ച് ധാരണകളുള്ള ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന പുറത്തിറക്കി. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി അഞ്ച് ധാരണകളാണ് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. മുന്‍കാലങ്ങളിലും സംഘര്‍ഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഉണ്ടായപ്പോള്‍ പഞ്ചശീലതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് à´ˆ ബന്ധം വീണ്ടും പുനഃസ്ഥാപിക്കുകയും ശക്തമാകുകയും ചെയ്തത്. സമാനമായ രീതിയിലുള്ള അഞ്ച് ധാരണകളാണ് ഇന്നലെ മോസ്കോയില്‍ നടന്ന വിദേശകാര്യമന്ത്രി തല ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്.

1. മോദി - ഷിജിന്‍ പിങ് ധാരണ മുന്‍നിര്‍ത്തി ഭിന്നതകള്‍ തര്‍ക്കങ്ങളാക്കി മാറ്റില്ല.

2. സൈനിക ചര്‍ച്ച തുടരും. സേന പിന്മാറ്റം ഉടന്‍ നടത്തും.

3. നിലവിലെ അതിര്‍ത്തി കരാറുകള്‍ പാലിക്കും.

4. നയതന്ത്ര സംവിധാനം വഴി ആശയവിനിമയം തുടരും.

5. പരസ്പര വിശ്വാസമുണ്ടാക്കുന്ന നടപടികള്‍ ഉടന്‍ സ്വീകരിക്കും.

നിലവിലെ സാഹചര്യത്തില്‍ 4 പോയിന്റുകളിലെങ്കിലും ഇന്ത്യ-ചൈന സേന മുഖാമുഖം നില്‍ക്കുന്ന അവസ്ഥയാണുള്ളത്. 300 മീറ്റര്‍ വ്യത്യാസമേ സേന വിഭാഗങ്ങള്‍ക്കിടയിലുള്ളു. ഏതു സമയത്തു വേണമെങ്കിലും സംഘര്‍ഷാവസ്ഥയില്‍ എത്താം എന്ന സ്ഥിതിയിലാണ് അതിര്‍ത്തി ഇപ്പോള്‍. എന്നാല്‍, ഇരു സേനാവിഭാഗങ്ങളിലും മുഖാമുഖം നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കും എന്നും ധാരണയില്‍ പറയുന്നു. 4 മാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള 5 ധാരണകളിലേക്കാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Related News