Loading ...

Home Kerala

കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​രും; ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തു കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി. സം​സ്ഥാ​ന​ത്തു കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ മ​ര​ണ​മു​ണ്ടാ​യേ​ക്കാം. രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തോ​ടെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍​ക്കും ക്ഷാ​മം വ​രും.

ഇ​പ്പോ​ള്‍ ത​ന്നെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍​ക്കു ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ്രാ​യ​മു​ള്ള​യാ​ളു​ക​ളി​ലേ​ക്കു രോ​ഗം പ​ട​ര്‍​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ തി​ക​യാ​തെ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​ത്ര രോ​ഗി​ക​ള്‍ വ​ന്നാ​ലും ആ​രും റോ​ഡി​ല്‍ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​വ​രു​ത്. എ​ല്ലാ​വ​ര്‍​ക്കും ശ്ര​ദ്ധ ല​ഭി​ക്ക​ണം. കോ​ള​നി​ക​ളി​ല്‍ രോ​ഗം പ​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണം. ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​നം കൊ​ണ്ടാ​ണു സം​സ്ഥാ​ന​ത്തു കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​ധി​ക​മാ​കു​ന്ന​തു ത​ട​യാ​ന്‍ സാ​ധി​ച്ച​ത്. ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ​യാ​ണു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

Related News