Loading ...

Home International

ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം: കിടപ്പാടം നഷ്ടപ്പെട്ട് 13,000 പേര്‍

 â€Œà´†à´¥â€‹à´¨àµâ€â€‹à´¸àµ: ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ഗ്രീ​സി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ര്‍​ഥി ക്യാമ്പ്  ന​ശി​ച്ചു. ലെ​സ്ബോ​സ് ദ്വീ​പി​ലെ മോ​റി​യ ക്യാമ്പി​ലു​ണ്ടാ​യി​രു​ന്ന 13000 പേ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ആ​ര്‍​ക്കും കാ​ര്യ​മാ​യ പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ തീ​യ​ണ​ച്ചു.35 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ല്‍ ക്യാ​ന്പി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തെ​തു​ട​ര്‍​ന്ന്, അ​ഭ​യാ​ര്‍​ഥി​ക​ള്‍ ദ്വീ​പ് വി​ടു​ന്ന​തു വി​ല​ക്കി. നാ​ലു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ്ര​ഖ്യാ​പി​ച്ചു. 2750 പേ​ര്‍​ക്കു മാ​ത്രം താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ളി​ട​ത്ത് ഇ​ത്ര​യും പേ​ര്‍ തി​ങ്ങി​ഞെ​രു​ങ്ങി ജീ​വി​ക്കു​ന്ന​തു വ​ലി​യ ദു​ര​ന്ത​ത്തി​നി​ടാ​യാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രേ​സ​മ​യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.മ​നഃ​പൂ​ര്‍​വം ആ​രെ​ങ്കി​ലും തീ​യി​ട്ട​താ​ണോ എ​ന്ന​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഗ്രീ​ക്ക് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. തീ​യി​ട്ട​ത് പ്ര​ദേ​ശ​ത്തെ ചി​ല കു​ടി​യേ​റ്റ​വി​രു​ദ്ധ ഗ്രീ​ക്കു​കാ​രാ​ണും അ​ത​ല്ല കു​ടി​യേ​റ്റ​ക്കാ​ര്‍ ത​ന്നെ​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 70 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഭൂ​രി​ഭാ​ഗ​വും അ​ഫ്ഗാ​നി​ക​ളാ​ണ്.ആ​യി​ര​ങ്ങ​ള്‍​ക്കു വീ​ണ്ടും താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​തു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്

Related News