Loading ...

Home USA

കലിഫോര്‍ണിയ തലസ്ഥാനത്ത് ആയിരങ്ങള്‍ പങ്കെടുത്ത സംഗീത പരിപാടി

സാക്രമെന്‍റോ: കലിഫോര്‍ണിയ തലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആയിരങ്ങള്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സംഗീത പരിപാടി സംഘടിപ്പിച്ചു. "ലെറ്റ് അസ് വര്‍ഷിപ്പ്' എന്ന പേരില്‍ സെപ്റ്റംബര്‍ ആറിനു നടന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പങ്കെടുത്ത്. സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലീഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തു.

റെഡിംഗ് ബെഥേല്‍ ചര്‍ച്ച്‌ പാസ്റ്ററുടെ പ്രാര്‍ഥനയോടെയാണ് കണ്‍സര്‍ട്ട് ആരംഭിച്ചത്. മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി ദൈവത്തെ ആരാധിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നതിന് ആരെയും അനുവദിക്കുകയില്ലെന്ന് മാത്രമല്ല, ഇത്തരം പരിപാടികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

Related News