Loading ...

Home International

പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

ജനീവ: പാകിസ്താനില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗമാണ് ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി യിരിക്കുന്നത്.

പാകിസ്താനില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം വര്‍ദ്ധിച്ചുവരികയാണ്. എല്ലാ സംഭവങ്ങളും തങ്ങള്‍ നിരീക്ഷിക്കുകയാണ്. സൈബര്‍ ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീഷണിപ്പെടു ത്തുകയും മര്‍ദ്ദിക്കുകയും ചിലരെ വധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളും ശ്രദ്ധയില്‍പെട്ടതായും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

എല്ലാ വിഷയങ്ങളിലും മതനിന്ദ ആരോപിക്കുന്ന അത്യന്തം അപകടരമായ നടപടിക്രമങ്ങളെ ഐക്യരാഷ്ട്ര സഭ എടുത്തുപറഞ്ഞു. പൊതു സമൂഹത്തില്‍ നിന്ന് അക്രമം നേരിടാന്‍ പാകത്തിനുള്ള അരക്ഷിതാവസ്ഥയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും യു.എന്‍ ഹൈക്കമ്മീഷന്‍ ആരോപിച്ചു. വനിതകളായ മാദ്ധ്യമപ്രവര്‍ത്തകരെ അകാരണമായി ഭീഷണിപ്പെടുത്തുന്നു. അവര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങളും നടത്തുന്നുവെന്നും ഐക്യരാഷ്ട്ര കുറ്റപ്പെടുത്തി.

Related News