Loading ...

Home International

അഫ്ഗാന്‍ വൈസ്പ്രസിഡന്റിനെതിരെ ഭീകരാക്രമണം; പത്തു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാ ക്രമണം. പത്തുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ വൈസ്പ്രസിഡന്റിന്റെ അംഗരക്ഷകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് അമറുള്ള സാലേയ്ക്ക് പൊള്ളലേറ്റതായാണ് വിവരം. കാബൂള്‍ നഗരത്തിലൂടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. കാബൂള്‍ നഗരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ഭാഗത്ത് ബോംബ് സ്ഥാപിച്ചിരിക്കാമെന്നാണ് നിഗമനം. സ്‌ഫോടനത്തില്‍ നിരവധി കടകള്‍ അഗ്നിക്കിരയായി. വൈസ്പ്രസിഡന്റിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭരണകൂടത്തിന് നേരെ ഭീകരര്‍ അടുത്തിടെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.

Related News