Loading ...

Home Africa

30 വര്‍ഷത്തെ ഇസ്ലാമിക ഭരണം അവസാനിപ്പിച്ച്‌ സുഡാന്‍;മതവും രാഷ്ട്രീയവും രണ്ടായി തുടരും

ആഡിസ് അബാബ ; മുപ്പത് വര്‍ഷത്തെ തീവ്ര ഇസ്ലാമിക് ഭരണം അവസാനിപ്പിച്ച്‌ ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാന്‍ . മതവും രാഷ്ട്രീയവും രണ്ടായി തുടരണമെന്ന ധാരണയാണ് സര്‍ക്കാര്‍ അംഗീകരിച്ചത് .സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംഡോക്കും സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ്-നോര്‍ത്ത് വിമത ഗ്രൂപ്പിന്റെ നേതാവ് അബ്ദുല്‍ അസീസ് അല്‍ ഹിലുവും ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.

"എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ രാജ്യമായി സുഡാന്‍ മാറുന്നതിന്, മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന ഭരണഘടന ആവശ്യമാണ്' രേഖകള്‍ പറയുന്നു.

ദീര്‍ഘകാലം അധികാരത്തിലിരുന്ന ഒമര്‍ അല്‍ ബഷീര്‍ എന്ന ഏകാധിപതിയുടെ പതനത്തോടെയാണ് സുഡാന്‍ സംഘര്‍ഷങ്ങളിലേക്ക് പോയത്. പുതിയ സര്‍ക്കാര്‍ വിമതരുമായി നടത്തിവന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച്‌ സമാധാനത്തിന് ശ്രമിക്കുകയായിരുന്നു. ആഴ്‍ച്ചകള്‍ക്കു മുന്‍പ് സമാധാനം ഉറപ്പുവരുത്താന്‍ ഇരുകക്ഷികളും സമ്മതിച്ചു.വിമത സേനയുമായി സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് പുതിയ തീരുമാനം.

സുഡാനിലെ ഏറ്റവും വലിയ മതം ഇസ്ലാം ആണ്, 1956 ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം മുസ്ലീങ്ങള്‍ ദേശീയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. യുഎന്‍‌ഡി‌പി സുഡാന്‍ അനുസരിച്ച്‌ മുസ്ലീം ജനസംഖ്യ 97% ആണ് . ശേഷിക്കുന്ന 3% പേര്‍ ക്രിസ്തുമതത്തിലേക്കോ പരമ്ബരാഗത മതങ്ങളിലേക്കോ പരിവര്‍ത്തനം നടത്തിയവരാണ് . 1993 ല്‍ അമേരിക്ക സുഡാനെ തീവ്രവാദ സ്‌പോണ്‍സര്‍ എന്ന് പ്രഖ്യാപിക്കുകയും 2017 വരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

1989ല്‍ ആണ് ഒമര്‍ അല്‍ ബഷീര്‍ അധികാരം നേടിയത്. പിന്നാലെ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കി. അല്‍ ഖ്വയ്ദ പോലെയുള്ള ഭീകരസംഘടനകള്‍ പിന്നാലെ ഇവിടെയെത്തി.

Related News