Loading ...

Home International

ബലാറൂസ് പ്രതിപക്ഷ നേതാവ് കസ്റ്റഡിയില്‍

മി​ന്‍​സ്ക്: പ്ര​സി​ഡ​ന്‍റ് ലൂ​ക്കാ​ഷെ​ങ്കോ​യ്ക്കെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം കൊ​ടു​ന്പി​രി​കൊണ്ടി​രി​ക്കു​ന്ന ബ​ലാ​റൂ​സി​ല്‍​നി​ന്ന് അ​യ​ല്‍​രാ​ജ്യ​മാ​യ യു​ക്രെ​യ്നി​ലേ​ക്കു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വ​നി​താ പ്ര​തി​പ​ക്ഷ​നേ​താ​വ് മ​രി​യാ കൊ​ളെ​ന്‍​സി​നി​കോ​വാ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച അ​പ്ര​ത്യ​ക്ഷ​യാ​യ ഇ​വ​രും ര​ണ്ട് അ​നു​യാ​യി​ക​ളും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ കാ​റി​ല്‍ തെ​ക്ക​ന്‍ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ യു​ക്രെ​യ്നി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബ​ലാ​റൂ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ബ​ലാ​റൂ​സി​നെ 1994 മു​ത​ല്‍ ഭ​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ലൂ​ക്കാ​ഷെ​ങ്കോ ഓ​ഗ​സ്റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 80 ശ​ത​മാ​നം വോ​ട്ടു നേ​ടി വി​ജ​യി​ച്ച​ത് കൃ​ത്രി​മ​ത്വം കാ​ട്ടി​യാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

ലൂ​ക്കാ​ഷെ​ങ്കോ​യെ നേി​ടാ​നാ​യി രൂ​പ​വ​ത്ക​രി​ച്ച വ​നി​താ ത്രി​സ​ഖ്യ​ത്തി​ല്‍ രാ​ജ്യ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത് മ​രി​യ മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലൂ​ക്കാ​ഷെ​ങ്കോ​യ്ക്കെ​തി​രേ മ​ത്സ​രി​ച്ച സ്വെ​റ്റ്‌​ലാ​ന ടി​കാ​നോ​വ​സ്കി​യ ലി​ത്വാ​നി​യ​യി​ല്‍ രാ​ഷ്‌​ട്രീ​യാ​ഭ​യം സ്വീ​ക​രി​ച്ചു. മ​റ്റൊ​രു നേ​താ​വ് വോ​റോ​ണി​ക്ക സെ​പ്കാ​ലോ യു​ക്രെ​യ്നി​ലാ​ണ്.

Related News