Loading ...

Home peace

"എസ്സൻസ്‌ ഓഫ്‌ ലൈഫ്‌ " ജീവിതമൂല്യങ്ങളുടെ സമ്പൂർണ പുസ്തകം പ്രകാശനം ചെയ്തു

ഡൽഹി: വേൾഡ്‌ പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ തയ്യാറാക്കിയ " എസ്സൻസ്‌ ഓഫ്‌ ലൈഫ്‌ "എന്ന ജീവിത പാഠങ്ങളുടെ സമഗ്ര പഠനപുസ്തകം, ഡൽഹി വൈ. à´Žà´‚. സി. à´Ž ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ , ഗുർഗ്ഗാവ്‌ രൂപതാദ്ധ്യക്ഷൻ ബിഷപ്പ്‌ ജേക്കബ്‌ മാർ ബർണബാസിനു നൽകി പ്രകാശനം ചെയ്തു.‘സമാധാനപൂർണ്ണമായ ജീവിതത്തിനും അനുരജ്ഞനത്തിനും ഒരു വ്യക്തിയെ മൂല്യബോധത്തോടെ ഒരുക്കുവാൻ ഒരു ഉത്തമ വഴികാട്ടിയാണ്‌  ശ്രീ സണ്ണി സ്റ്റീഫൻ രചിച്ച പുസ്തകമെന്ന് പ്രകാശനകർമ്മം നിർവഹിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ അഭിപ്രായപ്പെട്ടു.

വേൾഡ്‌ പീസ്‌ മിഷന്റെ ഇന്റർ റിലീജിയസ് മിഷൻ‌ ഡയറക്ടർ റവ. à´«à´¾. ടോമി ജോസഫ്‌ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. യു. എന്നിലെ ഇൻഡ്യയുടെ സ്ഥിരപ്രതിനിധിയായ കെ. പി ഫാബിയൻ, മുൻ ദീപാലയ പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തകനുമായ à´Ž. ജെ ഫിലിപ്പ്‌, ഡൽഹി ഡവലപ്പ്‌മെന്റ്‌ അതോറിറ്റി ലാൻഡ്‌ ഡിസ്പോസൽ കമ്മീഷണർ ശ്രീ സുബ്ബു റഹ്‌മാൻ, ഇൻഡ്യൻ വാസ്തുശിൽപകലയുടെ വ്യക്‌തിത്വം ശ്രീ ജോൺ ഫീലിപ്പോസ്‌, ശാന്തിമഠം മഠാധിപതി    സ്വാമി സായൂജ്യാനന്ദ്‌, വേൾഡ്‌ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ഡൊമിനിക്‌ ജോസഫ്‌, ഗിരീഷ്‌  ജോർജ്ജ്‌( വൈ.à´Žà´‚. സി. à´Ž,ഡൽഹി), ആൽബർട്ട് എബ്രഹാം ( ഡൽഹി യൂണിവേഴ്സിറ്റി), ബെന്നി അനിൽ, രാഹുൽ ( മനോരമ), ശ്രീമതി മംഗയാംഗ്‌ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു നേതൃത്വം നൽകുവാൻ കാരിത്താസ്‌ ഇൻഡ്യ നാഷനൽ ഡയറക്‌ടർ റവ. à´«à´¾. പോൾ മൂഞ്ഞേലി, പാസ്റ്ററൽ കെയർ ഓഫ്‌ ജെർമ്മൻസ്‌ ഇൻ ഇൻഡ്യ റവ. à´«à´¾. ജിജി വട്ടപ്പറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു. ആമസോൺ വഴി à´‡- ബുക്ക്‌ ലഭ്യമാണ്‌. അടുത്ത ആഴ്ച മുതൽ ആമസോണിലൂടെ പുസ്തകരൂപത്തിലും "എസ്സൻസ്‌ ഓഫ്‌ ലൈഫ്‌ " ലഭിക്കും.

റിപ്പോട്ട്‌: കെ. ജെ ജോൺ

Related News